ദോഹ: ഖത്തറിലെ മലപ്പുറം ജില്ല പ്രവാസികളുടെ സൗഹൃദ കൂട്ടായ്മയായ മലപ്പുറം ജില്ല പ്രവാസി അസോസിയേഷെൻറ ലോഗോ പ്രകാശനം ഇന്ത്യൻ കൾച്ചറൽ സെൻറർ പ്രസിഡൻറ് എ.പി. മണികണ്ഠൻ, ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് ഇ.പി. അബ്ദുറഹിമാൻ എന്നിവർ ചേർന്നു നിർവഹിച്ചു. മജസ്റ്റിക് മലപ്പുറം പ്രസിഡൻറ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ , ഉപദേശക സമിതി ചെയർമാൻ അഷറഫ് ചിറക്കൽ , വൈസ് ചെയർമാൻ ഹൈദർ ചുങ്കത്തറ എന്നിവർ ആശംസകളർപ്പിച്ചു.
വിവിധ അപെക്സ് ബോഡി മാനേജിങ് കമ്മിറ്റിയംഗങ്ങളായ സജീവ് സത്യശീലൻ , അബ്ദുറഊഫ് കൊണ്ടോട്ടി , ദീപേഷ് ,വിവിധ ജില്ല പ്രവാസി അസോസിയേഷനുകളുടെ ഭാരവാഹികൾ , മലപ്പുറം ജില്ലയിലെ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ തുടങ്ങി നിരവധിപേർ ചടങ്ങിൽ സന്നിഹിതരായി.
നിരവധി പേർ പങ്കെടുത്ത മത്സരത്തിൽനിന്നും കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശിയും ദോഹയിലെ പ്രമുഖ ആർട്ടിസ്റ്റുമായ ബാസിത് ഖാൻ നിർമിച്ച ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി വിനോദ് പുത്തൻ വീട്ടിൽ സ്വാഗതവും ട്രഷറർ ജിതിൻ ചക്കൂത്ത് നന്ദിയും പറഞ്ഞു. ജാൻസി ജനാർദനൻ പരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡൻറുമാരായ റിയാസ് അഹമ്മദ് , മുനീഷ് എ.സി. , സെക്രട്ടറിമാരായ ഷാഫി പാറക്കൽ , ഇസ്മായിൽ കുറുമ്പടി , ശീതൾ പ്രശാന്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.