കേരള മദ്‌റസ എജുക്കേഷൻ ബോർഡ് നടത്തിയ പ്രൈമറി (ഏഴാം ക്ലാസ്) പൊതുപരീക്ഷയിൽ ഖത്തറിൽനിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികൾ

മജ്‌ലിസ് പൊതുപരീക്ഷ; തിളക്കമാർന്ന വിജയവുമായി ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്‌ലാമിയ

ദോഹ: കേരള മദ്‌റസ എജുക്കേഷൻ ബോർഡ് നടത്തിയ പ്രൈമറി (ഏഴാം ക്ലാസ്) പൊതുപരീക്ഷയിൽ ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ സ്ഥാപനങ്ങൾ മികച്ച വിജയം കൈവരിച്ചു. മുഹമ്മദ് റമദാൻ (എ.എം.ഐ ദോഹ) 450 ൽ 447 മാർക്ക് കരസ്ഥമാക്കി ഖത്തറിൽ ഒന്നാം സ്ഥാനം നേടി. 445 മാർക്കുമായി ഹയാൽ ഹാറൂൺ (എ.എം.ഐ ദോഹ), ഹാജറ അഫ്സൽ (എ.എം.ഐ ശാന്തിനികേതൻ വക്‌റ) എന്നിവർ രണ്ടാം സ്ഥാനവും, 444 മാർക്കുമായി ആഇശ അൽ ഹസനി (എ.എം.ഐ ദോഹ), ഹുദ മനാൽ പടുപ്പിങ്ങൽ, ഫാത്തിമ നൗറസ് (എ.എം.ഐ ശാന്തിനികേതൻ വക്‌റ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എ.എം.ഐ ശാന്തിനികേതൻ വക്‌റ, എ.എം.ഐ ദോഹ, എ.എം.ഐ മദീന ഖലീഫ, എ.എം.ഐ അൽഖോർ എന്നീ നാല് മദ്റസകളിലായി 167 വിദ്യാർഥികളാണ് പൊതുപരീക്ഷ എഴുതിയത്. എല്ലാ മദ്റസകളും 100 % വിജയം കൈവരിച്ചു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 24 പേരിൽ 19 സ്റ്റേറ്റ് ടോപ്പേഴ്സായി. ഇൽഹാം ഹബീബ് (എ.എം.ഐ മദീന ഖലീഫ); ആതിഫ് അബ്ദുൽ റഹ്‌മാൻ (എ.എം.ഐ അൽ ഖോർ); മർയം റയ്യാൻ, അയന്ന ലാക്കൽ (അൽമദ്‌റസ അൽ ഇസ്‌ലാമിയ ദോഹ); ആദം മേലേതിൽ, ഹംദി അദ്ൻ, ഇസ്‌റ റഫീഖ്, മുഹ്സിന ഫക്റുദ്ദീൻ, ഫാത്തിമ തൈവളപ്പിൽ അനീസ്, മുഹമ്മദ് സയാൻ, ഫൈഹ ഫാജിസ്, റുബ തബസ്സും നിസാർ, നദ്റാൻ ഇസ്മാഈൽ (അൽമദ്‌റസ അൽ ഇസ്‌ലാമിയ വക്‌റ) എന്നിവരാണ് സ്റ്റേറ്റ് ടോപ്പേഴ്‌സ് ആയ മറ്റു വിദ്യാർഥികൾ. വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സി.ഐ.സി ഖത്തർ പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ, മദ്റസ എജുക്കേഷൻ ബോർഡ് ഹെഡ് ഇ. അർഷദ്, ഡയറക്ടർ ഡോ. അലിഫ് ഷുക്കൂർ, പ്രിൻസിപ്പൽമാരായ എം.ടി. ആദം, കെ.എൻ. മുജീബ് റഹ്മാൻ, മുജീബ് റഹ്മാൻ കൊടിയത്തൂർ എന്നിവർ അനുമോദിച്ചു.

Tags:    
News Summary - Majlis Public Examination; Al Madrasa Al Islamia in Qatar achieves brilliant success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.