ലുസൈൽ ബൊളിവാർഡ്
Posted On
date_range Updated On
date_range ശനിയാഴ്ച രാത്രിവരെ ലുസൈൽ ബൊളിവാർഡ് കാൽനടയാത്രക്കാർക്ക് മാത്രം
ദോഹ: ചൊവ്വാഴ്ച മുതൽ 18 ശനിയാഴ്ച രാത്രി വരെ ലുസൈൽ ബൊളിവാർഡ് കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും. ചൊവ്വാഴ്ച ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 1.3 കിലോമീറ്റർ ദൂരമുള്ള പാതയുടെ പരിസരത്ത് നിരവധി പരിപാടി സംഘടിപ്പിക്കും. ഫുട്ബാൾ, ബാസ്കറ്റ്ബാൾ, ടെന്നിസ്, വോളിബാൾ തുടങ്ങി വിവിധ ഗെയിമുകൾ ഉൾപ്പെടെ കുടുംബ സൗഹൃദ പരിപാടികൾ രാവിലെ മുതൽ ആരംഭിക്കുമെന്ന് ലുസൈൽ സിറ്റി അധികൃതർ ട്വിറ്ററിൽ അറിയിച്ചു.
2022 ഡിസംബർ 18ന് സമാപിച്ച ഫിഫ ലോകകപ്പിനുശേഷവും രണ്ടാഴ്ചയിലേറെ കാൽനടയാത്രക്കാർക്ക് മാത്രമുള്ള റോഡായി തുടർന്ന ലുസൈൽ ബൊളിവാർഡ് ജനുവരി ഏഴിനാണ് വാഹനത്തിനായി തുറന്നുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.