ദോഹ: വിലക്കുറവിന്റെ മേളയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ലുലു ഓൺ സെയിൽ’ പ്രമോഷന് തുടക്കംകുറിച്ചു. പെരുന്നാളും അവധിക്കാലവും വരാനിരിക്കെയാണ് 50 ശതമാനം വരെ വിലക്കുറവുമായി ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വമ്പൻ പ്രമോഷൻ ആരംഭിച്ചത്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, സാരി, ചുരിദാർ, പാദരക്ഷകൾ, ലേഡീസ് ബാഗ്, കുട്ടികളുടെ ഉൽപന്നങ്ങൾ, സൺഗ്ലാസ് തുടങ്ങി വൈവിധ്യമാർന്ന വിഭാഗങ്ങളിൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ജൂൺ 18 വരെ പ്രമോഷൻ തുടരുമെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.
കുറഞ്ഞ നിരക്കിൽ മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമായാണ് രണ്ടാഴ്ചയിലേറെ കാലം നീണ്ടുനിൽക്കുന്ന പ്രമോഷൻ ആരംഭിച്ചത്. ബലിപെരുന്നാളിന് മികച്ച ബ്രാൻഡ് വസ്ത്രങ്ങൾതന്നെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ‘ലുലു ഓൺ സെയിൽ’ അവസരം നൽകും. ലൂയി ഫിലിപ്, വാൻ ഹ്യുസൻ, അലൺസള്ളി, ആരോ, റീബോക്, ലീ, റാങ്ക്ളർ, സണക്സ്, ക്രോക്സ്, റിയോ, ഈറ്റൻ, ജോൺ ലൂയിസ്, മാർകോ ഡൊണാറ്റെലി, പീറ്റർഇംഗ്ലണ്ട്, ബാറ്റ, ലോട്ടോ, ട്വിൽസ്, അഡിഡാസ്, വുഡ്ലാൻഡ് തുടങ്ങി 35ഓളം ബ്രാൻഡ് ഉൽപന്നങ്ങൾക്ക് ഈ വിലക്കുറവ് ലഭിക്കും.
ഖത്തറിലെ ഉപഭോക്താക്കൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവത്തിനാണ് തുടക്കംകുറിച്ചതെന്ന് ലുലു അധികൃതർ അറിയിച്ചു. ഫാഷൻ, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങളുടെ വിശാലമായ നിരയും, അന്താരാഷ്ട്ര- പ്രാദേശിക ബ്രാൻഡുകളുടെ ശേഖരവും ഉൾപ്പെടുന്നതാണ് പ്രമോഷൻ.
ലുലു ഓൺ സെയിൽ കാമ്പയിനോടനുബന്ധിച്ച് ജൂൺ 10 വരെ ടോയ് ഫെസ്റ്റും തുടരും. ബാർബി, ഷവോമി, ഹമ്മർ, മൊണോപൊളി തുടങ്ങി വിവിധ ബ്രാൻഡുകളിലെ കളിപ്പാട്ടങ്ങൾ, ടോയ് കാറുകൾ എന്നിവയും ലഭിക്കും. ലാപ്ടോപ്, സ്മാർട്ഫോൺ ഉൾപ്പെടെ ഡിജിറ്റൽ ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന ടെക് ഡീൽ പ്രമോഷനും തുടരും.
യാത്രക്കൊരുങ്ങുന്നവർക്ക് ആവശ്യമായ ഉൽപന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന ‘ട്രാവൽ ഫെസ്റ്റ് പ്രമോഷൻ’ ജൂൺ ഏഴ് വരെയും തുടരും. ട്രോളി, ബാക്പാക്ക്, കിഡ്സ് ട്രോളി തുടങ്ങി യാത്രാവശ്യമായവയുടെ മികച്ച ബ്രാൻഡുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.