ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ ഫാഷൻ, ലൈഫ്സ്റ്റൈൽ തുടങ്ങി അവശ്യവസ്തുക്കളൊരുക്കി 'ഹാഫ് പേ ബാക്ക്' പ്രമോഷന് തുടക്കമായി. ഒക്ടോബർ അഞ്ചുവരെ നീളുന്ന പ്രമോഷൻ കാലയളവിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ, സാരികൾ, ചുരിദാറുകൾ, ഫൂട്ട് വെയർ, ലേഡീസ് ബാഗുകൾ, ബേബി ആക്സസറികൾ എന്നിവക്ക് വലിയ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. തിരഞ്ഞെടുത്ത സാധനങ്ങൾക്ക് 200 റിയാലിന് പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 100 റിയാലിന്റെ ഷോപ്പിങ് വൗച്ചർ നേടാനും അവസരമുണ്ട്.
മികച്ച ഷോപ്പിങ് അനുഭവം ഒരുക്കുന്നതിനായി ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, അലൻ സോളി, ടോം സ്മിത്ത്, ആരോ, സൺസെക്സ്, റിവർ ബ്ലൂ, റീബോക്ക്, ലംബർജാക്ക്, പ്യൂമ, സ്കെച്ചേഴ്സ് തുടങ്ങിയ ഫാഷൻ ബ്രാൻഡുകളുടെ പ്രീമിയം ശേഖരവും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.
ഗെയിമിങ് ലാപ്ടോപ്പുകൾ, ആക്സസറികൾ, ഗാഡ്ജറ്റുകൾ എന്നിവയിൽ പ്രത്യേക ഓഫറുകളോടെ ഒക്ടോബർ 10 വരെ 'ലെറ്റ്സ് പ്ലേ' കാമ്പയിനും ലുലുവിൽ ഉപഭോക്താക്കൾക്കായി തുടരുന്നുണ്ട്.
കൂടാതെ, ഫ്രഷ് ഫുഡ്, പലചരക്ക് സാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവക്കായി 'ലുലു സേവേഴ്സ്' പ്രമോഷൻ സെപ്റ്റംബർ 29 വരെയും തുടരും. ഹാപ്പിനസ് കാമ്പയിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾ പർച്ചേസ് ചെയ്യുമ്പാൾ 10 ശതമാനം അധിക ഹാപ്പിനസ് പോയന്റുകളും നേടാം. സെപ്റ്റംബർ 30 വരെ നീളുന്നതാണിത്.
ഉപഭോക്താക്കൾക്കായി ഒരുക്കിയ വ്യത്യസ്തമാർന്ന പ്രമോഷനുകൾ പ്രയോജനപ്പെടുത്താൻ അടുത്തുള്ള ലുലു ഹൈപ്പർമാർക്കറ്റിലേക്ക് ക്ഷണിക്കുന്നതായി ലുലു മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.