ദോഹ: ഇൻഡോർ, ഔട്ട്ഡോർ പ്ലാന്റുകളുടെ വിപുലമായ ശേഖരവുമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ‘ലുലു ഗാർഡേനിയ’പ്ലാന്റ് പ്രമോഷൻ ആരംഭിച്ചു.
ലുലുവിന്റെ ബർവ മദീനത്ത്നയിലെ ലുലു ഹൈപ്പർമാർക്കറ്റിലും അബു സിദ്റ മാളിലുമാണ് ലുലു ഗാർഡേനിയ പ്ലാന്റ് പ്രമോഷൻ ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിലേക്കും പരിസരങ്ങളിലേക്കും പ്രകൃതിയുടെ സൗന്ദര്യം മികച്ചരീതിയിൽ ഒരുക്കാൻ സഹായിക്കുന്നതിനായി ഇൻഡോർ പ്ലാന്റ്സ്, ആകർഷകമായ ഔട്ട്ഡോർ പച്ചപ്പ്, അലങ്കാര ചട്ടികൾ, ഗാർഡൻ ആക്സസറികൾ എന്നിവയുടെ വിപുലമായ ശേഖരം ലുലു ഗാർഡേനിയയിൽ ഒരുക്കിയിട്ടുണ്ട്.
സുസ്ഥിരത, പാരിസ്ഥിതികാവബോധം, സാമൂഹിക ക്ഷേമം എന്നിവയോടുള്ള ലുലുവിന്റെ നിരന്തര പ്രതിബദ്ധതയുടെ ഭാഗമായാണ് പ്ലാന്റ് പ്രമോഷൻ ആരംഭിച്ചത്. എളുപ്പത്തിൽ പരിപാലിക്കാൻ കഴിയുന്ന വീട്ടുചെടികൾമുതൽ താമസസ്ഥലങ്ങൾ മനോഹരമാക്കാനും ശുദ്ധവായു ഉറപ്പാക്കുകയും ചെയ്യുന്ന വിദേശ ഇനങ്ങൾവരെ ലുലു ഗാർഡേനിയയിൽ ഒരുക്കിയിട്ടുണ്ട്.ഒലിയ യൂറോപ്പിയ (ഒലിവ് ട്രീ), ബോൺസായ്, കറ്റാർ വാഴ, ആര്യവേപ്പ്, മാങ്ങ, ചെമ്പരത്തി, സാൻസെവേരിയ, തുജ, സിട്രസ് തുടങ്ങിയ ചെടികളുടെ അതിമനോഹരമായ ശേഖരം ഇവിടെയുണ്ട്. കൂടാതെ, അഗ്ലോനെമ റെഡ്, ഡൈഫെൻബാച്ചിയ, അരേക്ക പാം, ക്രോട്ടൺ, ഫിക്കസ് ഇലാസ്റ്റിക്ക, മണി പ്ലാന്റ്, സ്പൈഡർ പ്ലാന്റ് തുടങ്ങിയ മനോഹരമായ ഇൻഡോർ പ്ലാന്റുകളും ലഭ്യമാണ്. ഈ സംരംഭത്തിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിച്ച് ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുകയാണ്. ഉപഭോക്താക്കൾക്കായി ആകർഷകമായ കിഴിവുകളും പ്രത്യേക ഡീലുകളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.