രക്ഷിതാക്കളുടെ ഓഫിസുകൾ സന്ദർശിക്കുന്ന കുട്ടികൾ

'ലിറ്റിൽ എംപ്ലോയി'; രക്ഷിതാക്കളുടെ ഓഫിസുകൾ സന്ദർശിച്ച് കുട്ടികൾ

ഖത്തർ: കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം ജോലിസ്ഥലം സന്ദർശിക്കാനും തൊഴിൽ അന്തരീക്ഷം മനസ്സിലാക്കാനും അവസരമൊരുക്കി ഖത്തർ ഫൗണ്ടേഷൻ. ഖത്തർ കരിയർ ഡെവലപ്‌മെന്റ് സെന്റർ സംഘടിപ്പിച്ച അഞ്ചാമത് 'ലിറ്റിൽ എംപ്ലോയി' പരിപാടിയിൽ ഖത്തർ മ്യൂസിയംസിലെ ജീവനക്കാരുടെ മക്കൾ പങ്കെടുത്തു. ഒരു ദിവസം നീണ്ടുനിന്ന പരിപാടിയിൽ ജീവനക്കാരുടെ 35 മക്കൾക്ക് ജോലി നിരീക്ഷണത്തിനും പ്രായോഗിക പഠനത്തിനുമുള്ള അവസരങ്ങളാണ് ഒരുക്കിയത്. ജീവനക്കാരും അവരുടെ കുടുംബങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു

കുട്ടികൾ അവരുടെ മാതാപിതാക്കൾക്കൊപ്പം മ്യൂസിയത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പ്രദർശനങ്ങൾ ഒരുക്കുന്നതും മ്യൂസിയത്തിലെ ശേഖരണങ്ങൾ സംരക്ഷിക്കുന്നതും സന്ദർശകരെ സേവിക്കുന്നതുമെല്ലാം എങ്ങനെയാണെന്ന് കുട്ടികൾ നേരിൽ കണ്ടു മനസ്സിലാക്കി. മാതാപിതാക്കളുടെ തൊഴിലിടങ്ങൾ അടുത്തറിയുകയും തൊഴിൽ അന്തരീക്ഷം മനസ്സിലാക്കുകയും ചെയ്തു.

കൂടാതെ, ഇത്തരം പരിപാടികൾ യുവ തലമുറയെ പ്രചോദിപ്പിക്കാനും ചെറുപ്രായത്തിൽതന്നെ തൊഴിൽ സംസ്കാരം വളർത്തിയെടുക്കാനും സഹായകരമാണ്. കുട്ടികളുടെ കരിയർ വികസിപ്പിക്കുന്നതിൽ കുടുംബങ്ങൾക്കുള്ള പ്രാധാന്യവും ഉറപ്പാക്കപ്പെട്ടു. കരിയർ അവബോധം ചെറുപ്രായത്തിൽ തന്നെ തുടങ്ങണമെന്ന് ഖത്തർ മ്യൂസിയംസ് സി.ഇ.ഒ മുഹമ്മദ് സാദ് അൽ റുമൈഹി പറഞ്ഞു. ഞങ്ങളുടെ പ്രവർത്തന ഇടങ്ങൾ തുറന്നു നൽകുന്നതിലൂടെ യുവതലമുറക്ക് മ്യൂസിയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് നൽകാൻ സാധിക്കുന്നു.

Tags:    
News Summary - 'Little Employee'; Children visit their parents' offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.