ദോഹ: ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്ന് നിലവിലെ സ്ഥിതിയും രാജ്യത്തിന്റെ നിലപാടും ഉൾകൊള്ളുന്ന സന്ദേശം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും, സുരക്ഷാ കൗൺസിലിന്റെ ഈ മാസത്തെ പ്രസിഡന്റും യു.എന്നിലെ റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്ഥിരം മിഷൻ ചാർജ് അഫയേഴ്സുമായ സാങ്ജിൻ കിമ്മിനും അയച്ചു.
പ്രാദേശിക സുരക്ഷയും സമാധാനവും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും പരമാധികാരത്തെ ലക്ഷ്യംവച്ചുള്ള ഏതെങ്കിലും പ്രവൃത്തി അനുവദിക്കില്ലെന്ന് ഖത്തർ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. ഉന്നതതല അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേർത്തു. യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ അലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനിയാണ് സന്ദേശം കൈമാറിയത്. ഈ സന്ദേശം സുരക്ഷാ കൗൺസിലിലെ അംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും കൗൺസിലിന്റെ ഔദ്യോഗിക രേഖയായി പുറത്തിറക്കണമെന്നും ഖത്തർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.