മാർക്ക് & സേവ് ഖത്തറിലെ മൂന്നാമത് ഔട്ട്ലെറ്റ് നോർത്ത് മുവൈഥർ സ്ട്രീറ്റിൽ ഉദ്ഘാടനം ചെയ്യുന്നു

പ്രമുഖ റീട്ടെയിൽ ശൃംഖലയായ മാർക്ക് & സേവ് മുവൈഥറിൽ പ്രവർത്തനം ആരംഭിച്ചു

ദോഹ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ മാർക്ക് & സേവ് ജി.സി.സിയിലെ 24-ാമത്തെയും ഖത്തറിലെ മൂന്നാമത്തെയും ഔട്ട്‌ലെറ്റ് നോർത്ത് മുവൈഥർ സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടും പ്രീമിയം തീം ഇന്റീരിയർ ഡിസൈനോടും കൂടിയാണ് പുതിയ സ്റ്റോർ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും സന്തോഷകരവുമായ ഷോപ്പിങ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റോർ രൂപകൽപ്പന ചെയ്തത്.

പുതിയ സ്റ്റോറിൽ ഫ്രൂട്ട് & വെജിറ്റബിൾ, ഫിഷറി, ബച്ചറി, ഡെലിക്കറ്റസൻ, ഗ്രോസറി, റോസ്റ്ററി, ഹെൽത്ത് & ബ്യൂട്ടി, നോൺ-ഫുഡ് വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമാണ്. കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ ഒരൊറ്റ കുടക്കീഴിൽ നിറവേറ്റാൻ കഴിയുന്ന തരത്തിലാണ് സ്റ്റോറിന്റെ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിശാലമായ ഇടം, മനോഹരമായ അകത്തള രൂപകൽപ്പന, ക്രമീകരിച്ച ഉൽപ്പന്ന വിഭാഗങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് ആസ്വാദ്യകരമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നു. പുതിയ സ്റ്റോറിനായി ആകർഷകമായ ഓഫറുകളും പ്രത്യേക പ്രമോഷനുകളും ഉടൻ പ്രഖ്യാപിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. 

Tags:    
News Summary - Leading retail chain Mark & Save has commenced operations in Muaither

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.