Posted On
date_range Updated On
date_range പ്രതിപക്ഷ നേതാവ് കെ.ബി.എഫ് ഓഫിസ് സന്ദർശിച്ചു
ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ.ബി.എഫ് ഓഫിസ് സന്ദർശിച്ചു. കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് കിമി അലക്സാണ്ടർ, ജനറൽ സെക്രട്ടറി മൻസൂർ മൊയ്തീൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായ അബ്ദുള്ള തെരുവത്ത്, വി.എസ് നാരായണൻ, കെ.ആർ ജയരാജ് ഉൾപ്പെടെ അംഗങ്ങൾ ചേർന്നു സ്വീകരിച്ചു.
വി.ഡി. സതീശൻ കേരള ബിസിനസ് ഫോറം പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മൊയ്തീൻ സ്വാഗതവും വൈസ് പ്രസിഡന്റ് കിമി അലക്സാണ്ടർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.