ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററും മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ കമ്മിറ്റിയും ചേർന്നൊരുക്കിയ “ലാലിസം” വെനസ്ഡേ ഫിയസ്റ്റ ജനശ്രദ്ധ നേടി. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചു ഐ.സി.സി അശോക ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.സി ഭാരവാഹികൾ, മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ, മറ്റ് സാമൂഹിക, സാംസ്കാരിക നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
മോഹൻലാൽ സിനിമയിലെ വ്യത്യസ്തങ്ങളായ പാട്ടുകൾ കോർത്തിണക്കി മോഹൻലാൽ ഫാൻസ് അസോസിയേഷൻ അംഗങ്ങളും ദോഹയിലെ പ്രശസ്ത കലാകാരും അവതരിപ്പിച്ച പരിപാടികൾ സദസ്സിനെ ആവേശഭരിതമാക്കി. കേക്ക് മുറിച്ചു മധുരം പങ്കുവച്ചു സന്ദർശകർ പങ്കെടുത്തു. ‘ഇന്റർനാഷണൽ നേഴ്സസ് ഡേ’ യോടനുബന്ധിച്ചു സംഘടനാ ഭാരവാഹികൾ അസോസിയേഷനിലെ നഴ്സുമാരെയും ‘യൂണീക്’ നഴ്സിങ് സംഘടനാ ഭാരവാഹികളെയും യോഗത്തിൽ ആദരിച്ചു.
മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ പ്രസിഡന്റ് ദീപക്, സെക്രട്ടറി അഖിൽ, അഡ്വൈസർ മിനി ബെന്നി, പ്രോഗ്രാം ഹെഡ് വിമൽ കുമാർ, കൾച്ചറൽ കോഓഡിനേറ്റർ നന്ദകുമാർ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അക്ബർ അലി, മഞ്ജു മനോജ്, ശാന്തി എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.