പ്ര​വാ​സി കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം 

ല​ക്ഷ​ദ്വീ​പ് നി​യ​മ​സ​ഭ പ്ര​മേ​യം: പ്ര​വാ​സി കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്​​തു

ദോ​ഹ: ല​ക്ഷ​ദ്വീ​പ് ജ​ന​ത​യു​ടെ ത​ന​തും സ്വൈ​ര​വു​മാ​യ ജീ​വി​ത​ത്തെ ത​കി​ടം മ​റി​ക്കാ​നും കു​ത്സി​ത രാ​ഷ്​​ട്രീ​യ അ​ജ​ണ്ട​ക​ളും കോ​ർ​പ​റേ​റ്റ് താ​ൽ​പ​ര്യ​ങ്ങ​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​മു​ള്ള കു​ടി​ല നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ള നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠേ​ന പാ​സാ​ക്കി​യ പ്ര​മേ​യ​ത്തെ ഖ​ത്ത​റി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ പ്ര​വാ​സി കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്​​തു.

ജ​ന​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​ത്തി​ന് അ​ടി​സ്ഥാ​ന​മാ​യി നി​ൽ​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന​ത്തെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി, മ​റ്റു ജോ​ലി​ക​ളി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട​ൽ, സ​ർ​ക്കാ​ർ ക​രാ​റു​ക​ളും മ​റ്റും കു​ത്ത​ക​ക​ൾ​ക്ക് കൈ​മാ​റ​ൽ, ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​രീ​തി നി​യ​ന്ത്രി​ക്ക​ൽ, ഡ​യ​റി​ഫാ​മു​ക​ൾ പൂ​ട്ട​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​യോ​ഗ്യ​രാ​ക്ക​ൽ, ഒ​ട്ടും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഇ​ല്ലാ​തെ ഇ​ന്ത്യ​ക്ക് മാ​തൃ​ക​യാ​യ ദ്വീ​പി​ൽ ഗു​ണ്ട ആ​ക്​​ട് ന​ട​പ്പാ​ക്ക​ൽ, ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി

ജ​ന​ത​യു​ടെ സ്വൈ​ര ജീ​വി​ത​ത്തെ​യും അ​വ​രു​ടെ സം​സ്​​കാ​ര​ത്തെ​യും ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കാ​ണ് ല​ക്ഷ​ദ്വീ​പി​ൽ അ​ഡ്​​മി​നി​സ്ട്രേ​റ്റ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ത്ത​രം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ നീ​ക്ക​ത്തി​നെ​തി​രെ ദ്വീ​പ് സ​മൂ​ഹ​ത്തോ​ടൊ​പ്പം കേ​ര​ള ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് നി​യ​മ​സ​ഭാ​പ്ര​മേ​യ​മെ​ന്നും ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.നാ​ടി​െൻറ ജ​നാ​ധി​പ​ത്യ​ത്തി​ലും നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​ത്തി​ലും വി​ശ്വ​സി​ക്കു​ന്ന ആ​ളു​ക​ളു​ടെ പി​ന്തു​ണ ല​ക്ഷ​ദ്വീ​പ് വാ​സി​ക​ൾ​ക്ക് ഏ​റി​വ​രു​ക​യാ​ണ്.

ഈ ​വി​ഷ​യ​ത്തി​ൽ ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് ശ​ക്തി പ​ക​രാ​നാ​വ​ശ്യ​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്​​തു​വ​രു​ക​യാ​ണ് പ്ര​വാ​സി കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി. യോ​ഗ​ത്തി​ൽ അ​ഡ്വ​ക്ക​റ്റ് നി​സാ​ർ കോ​ച്ചേ​രി, എ​സ്.​എ.​എം ബ​ഷീ​ർ, ജോ​പ്പ​ച്ച​ൻ തെ​ക്കെ​ക്കു​റ്റ്, കെ.​സി. അ​ബ്​​ദു​ൽ ല​ത്തീ​ഫ്, എ. ​സു​നി​ൽ​കു​മാ​ർ, വി.​സി. മ​ശ്ഹൂ​ദ്, സ​മീ​ർ ഏ​റാ​മ​ല, ഷാ​ജി ഫ്രാ​ൻ​സി​സ്, അ​ഡ്വ. ജാ​ഫ​ർ ഖാ​ൻ, ഖ​ലീ​ൽ പ​രീ​ത്, ഡോ. ​താ​ജ് ആ​ലു​വ, ഡോ. ​ലി​യാ​ക്ക​ത്ത​ലി, അ​ഹ്​​മ​ദ് ക​ട​മേ​രി, ബ​ഷീ​ർ പു​ത്തൂ​പാ​ടം, യു. ​ഹു​സൈ​ൻ മു​ഹ​മ്മ​ദ് , അ​ബ്​​ദു​ല്ല​ത്തീ​ഫ് ന​ല്ല​ളം, ഫൈ​സ​ൽ വാ​ടാ​ന​പ്പ​ള്ളി, അ​ശ്ഹ​ദ് ഫൈ​സി, ആ​ർ.​എ​സ് അ​ബ്​​ദു​ൽ ജ​ലീ​ൽ, ഇ​സ്​​മ​യി​ൽ ഹു​ദ​വി, സ​മീ​ൽ ചാ​ലി​യം, പ്ര​ദോ​ഷ് , മു​ഹ​മ്മ​ദ് ഫൈ​സ​ൽ, അ​ബ​ദു​റ​ഊ​ഫ് കൊ​ണ്ടോ​ട്ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Lakshadweep Legislative Assembly Resolution: Welcome to the Expatriate Coordinating Committee And FIG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.