Posted On
date_range Updated On
date_range തൊഴിൽ മേഖലയിലെ സഹകരണം: ഖത്തറും ഒമാനും ചർച്ച നടത്തി
മസ്കത്ത് : ഒമാൻ സന്ദർശിച്ച ഖത്തർ പ്രതിനിധി സംഘവുമായി ഒമാൻ തൊഴിൽ മന്ത്രാലയം കൂടിക്കാഴ്ച നടത്തി. സംയുക്ത തൊഴിൽ മേഖലകളിലെ സഹകരണത്തിന്‍റെ വശങ്ങളും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പൊതുതാൽപര്യ വിഷയങ്ങളും ചർച്ച ചെയ്തു. ഒമാനിലെ പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങൾ, വേതന സബ്‌സിഡി, തൊഴിലാളി ക്ഷേമവും പരിശീലനവും മറ്റും അവലോകനം ചെയ്തു. ഇരു രാജ്യത്തെയും അണ്ടർ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.