കുവാഖ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ

കുവാഖ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്, ഹമദ് മെഡിക്കൽ കോർപറേഷൻ, റിയാദാ മെഡിക്കൽ സെന്റർ, റേഡിയോ മലയാളം 98.6 എഫ്.എം എന്നിവരുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, മാനേജ്മെന്റ് കമ്മിറ്റി അംഗം രവീന്ദ്രപ്രസാദ്, ഐഷ സൈബൂൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

രക്തദാന കമ്മിറ്റി കൺവീനർ പ്രദീപ് ജി. നായർ, സഞ്ജയ് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, മനോഹരൻ മയ്യിൽ, മുഹമ്മദ് അബ്ദുൽ, ഗോപാലകൃഷ്ണൻ, സൂരജ് രവീന്ദ്രൻ, അമിത് രാമകൃഷ്ണൻ, പ്രതീഷ്, ഷമ്മാസ്, നബീൽ കരിയാട്, നിഹാസ് കോടിയേരി, രഞ്ജേഷ്, രജീഷ്, ശ്രീരാജ്, ഹരി പ്രഭാകരൻ, ഖദീജ നൗഷാദ്, ജ്യോതി രമേശ്, ആരിഫാ സുബൈർ, വിജിന സഞ്ജയ്, പ്രിയ പ്രവീൺ, രശ്മി റിജിൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - KUWAQH organized a blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.