ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഉപദേശക സമിതി ചെയർമാനായി കെ.എസ്. പ്രസാദിനെ നിയമിച്ചു. ഐ.സി.ബി.എഫ് ചുമതലയുള്ള ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ദിനകർ ശങ്ക്പാൽ ആണ് ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയത്. ഉപദേശക സമിതി അംഗങ്ങളായ സറീന അഹദ്, നിലാംബരി സവർദേകർ, സതീഷ് വിളവിൽ, ജാവേദ് അഹമ്മദ് എന്നിവരെയും തെരഞ്ഞെടുത്തു. 2025-26 ഭരണസമിതിയുടെ ഉപദേശക സമിതിയെയാണ് നിയമിച്ചത്. ഷാനവാസ് ബാവ പ്രസിഡന്റായി പുതിയ കമ്മിറ്റിയെ നേരത്തേ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തിരുന്നു. മിനി സിബി, മണി ഭാരതി, ഇർഫാൻ അൻസാരി, ശങ്കർ ഗൗഡ്, അമർ വീർ സിങ് എന്നിവരാണ് പുതുതായി നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.