കെ.പി.എ.ക്യു ഖത്തർ ഓപൺ കാരം ടൂർണമെന്റ് ജൂൺ 26ന്

ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന ഓപ്പൺ കാരം ടൂർണമെന്റ് 26ന് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നുഐജയിലെ ലാസ ഹാളിൽ നടക്കും. ഡബിൾസ് (ഔട്ട് തമ്പിങ്) വിഭാഗത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാരം പ്രേമികളും കായികാസ്വാദകരും പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

കായികമത്സരങ്ങളിലൂടെ സൗഹൃദവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കെ.പി.എ.ക്യു ഭാരവാഹികൾ പറഞ്ഞു. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസുകളും ട്രോഫികളും നൽകും. രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 80 റിയാൽ ആണ്. പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 55816694, 50959633 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Tags:    
News Summary - KPAQ Qatar Open Carrom Tournament on June 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.