അഭിക് ​െടറിലിന് കെ.പി.എ.ക്യു ഉപഹാരം കൈമാറുന്നു

കെ.പി.എ.ക്യു യാത്രയയപ്പ് നൽകി

ദോഹ: ജോലി ആവശ്യാർഥം ബ്രിട്ടനിലേക്ക്​ പോകുന്ന കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഫുട്​ബാൾ ടീം അംഗവും സംഘാടകനുമായ അഭിക് ടറിലിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. അൽ സഹീം ഹാളിൽ ചേർന്ന ചടങ്ങിൽ പ്രസിഡൻറ്​ വാസു വാണിമേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് , ട്രഷറർ പി.കെ..അബ്​ദുൽ റഹീം, അ​ൈഡ്വസറി ബോർഡ് അംഗം കെ.പി. ഷമീർ സ്പോർട്സ് വിങ്​ കോഓഡിനേറ്റർ സലീം എന്നിവർ സംസാരിച്ചു. ഫുട്​ബാൾ രംഗത്ത് തനിക്കു നൽകിയ അവസരങ്ങൾക്കും ഊഷ്മള യാത്രയയപ്പ് ചടങ്ങിനും മറുപടി പ്രസംഗത്തിൽ അഭിക് ടെറിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി. കെ.പി.എ.ക്യുവി‍െൻറ ഉപഹാരങ്ങൾ ഭാരവാഹികളും എക്സി. അംഗങ്ങളും ചേർന്ന് അഭിക് ടെറിലിന് കൈമാറി.

Tags:    
News Summary - KPAQ bids farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.