Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: കോഴിക്കോട് നന്തി ഇരുപതാം മൈൽ സ്വദേശി ഖത്തറിൽ നിര്യാതനായി. കുറ്റിക്കാട്ടിൽ അബൂബക്കറിന്‍റെ മകൻ അബ്ദുൽ റഹൂഫ് (42) ആണ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. ട്രേഡിങ് കമ്പനിയിൽ മനേജറായി ജോലി ചെയ്യുകയായിരുന്ന റഹൂഫ്, അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്നും മടങ്ങിയെത്തിയത്.
ഫാത്തിമയാണ് മാതാവ്. ഭാര്യ ഷമീന ഇല്ലത്ത്. മക്കൾ ലിയ ഫാത്തിമ, മെഹ്‌സ. സഹോദരങ്ങൾ: ജംഷീദ് (കുവൈറ്റ്), റിയാസ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.