പുകവലി ഉപേക്ഷിക്കുന്നതാണ്​ നല്ലത്​

ദോഹ: ​​കോവിഡ്​ മൂലമുണ്ടായ പ്രത്യേകസാഹചര്യത്തിൽ പുകവലിക്കാർ ആ ശീലം ഉപേക്ഷിക്കുന്നതാണ്​ നല്ല​ത്​. വൈറല്‍, ബാക്ടീരിയ അണുബാധകള്‍ക്കെതിരെ പോരാടാനുള്ള ശ്വസന വ്യവസ്ഥയുടെ കഴിവ് പുകവലി മൂലം കുറയുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.
പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടെലിഫോണ്‍ അധിഷ്ഠിത പരിശോധനയും ചികിത്സയും നല്‍കാനുള്ള സൗകര്യം ഹമദിലുണ്ടെന്ന്​ പുകവലി നിയന്ത്രണ കേന്ദ്രം മേധാവി ഡോ. അഹ്മദ് അല്‍ മുല്ല പറഞ്ഞു.

പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 40254981, 50800959 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് അപ്പോയ്​ൻമ​െൻറ്​ എടുക്കാവുന്നതാണ്. നിക്കോട്ടിന്‍ അളവ് പരിഗണിച്ചാണ് ചികിത്സാ രീതി വികസിപ്പിക്കുക. കോവിഡ് 19 ഭൂരിപക്ഷം പേരുടേയും ജീവിത രീതിയിലും ദിനചര്യയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജോലി, സ്കൂള്‍, പള്ളി, അഭിവാദ്യ രീതി എന്നിവയെയെല്ലാം കോവിഡ് 19 ബാധിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്ന കാലഘട്ടമാണിത്​. ഇതുമൂലം പുകവലി ശീലം കൂടാനും സാധ്യതയുണ്ട്​. പുകവലി ഉപേക്ഷിക്കാനുള്ള അവസരം കൂടിയായി കോവിഡിൻെറ സാഹചര്യത്തെ കാണണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Tags:    
News Summary - kovid-smoking-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.