ദോഹ: ഖത്തര്‍ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംസ്ഥാന^ജില്ലാ ഭാരവാഹികള്‍ക്ക് നല്കിയ സ്വീകരണത്തില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി കെ എ റസാഖ് മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും ജാതി മത ചിന്തകള്‍ക്കതീതമായി പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ മുസ്ലിം ലീഗിന് സാധിക്കുന്നത് കെഎംസിസിയുടെ പിന്തുണകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് അലി അസീസ് അദ്ധ്യക്ഷത വഹിച്ചു.
കെഎംസിസി സംസ്ഥാന പ്രസിഡൻറ് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹുദവി ഖിറാഅത്ത് നിര്‍വഹിച്ചു. സലീം നാലകത്ത് ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. സവാദ് വെളിയംകോട് കെഎംസിസി പദ്ധതികള്‍ അവതരിപ്പിച്ചു. കെ പി മുഹമ്മദലി ഹാജി, കോയ കൊണ്ടോട്ടി, കെ മുഹമ്മദ് ഈസ്സ, ബഷീര്‍ എടരിക്കോട്, റസാക്ക് തയ്യാല, എന്‍ വി അരുണ്‍ദാസ് എന്നിവർ സംസാരിച്ചു. ഖത്തറില്‍ 40 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞിമോന് ക്ലാരിയെ ആദരിച്ചു. മണ്ഡലം സെക്രട്ടറി ജംഷീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രറട്ടറി ഷംസീര്‍ മാനു സ്വാഗതവും അഹമ്മദ് സലീം ഏലായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.