ദോഹ: മുസ്ലിം ലീഗ് നേതാവും മുൻ കൊണ്ടോട്ടി എം.എൽ.എയുമായ കെ. മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
കൊണ്ടോട്ടി മണ്ഡലത്തിന്റെ വികസനത്തിന് മാതൃകാപരമായ ഇടപടലുകൾ നിർവഹിച്ച അദ്ദേഹം നടപ്പാക്കിയ പദ്ധതികളും പ്രവർത്തനങ്ങളും അടയാളപ്പെടുത്തപ്പെട്ടവയാണ്. പാർട്ടിയുടെ താഴെ തട്ടിൽ നിന്ന് പ്രവർത്തിച്ച് സാധാരണക്കാരുടെ പ്രതിനിധിയായും നേതാവായും സംഘടനയെ ചേർത്ത് പിടിച്ച് നായകത്വം നൽകിയ വ്യക്തിത്വമാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്ക് വലിയ നഷ്ടമാണെന്ന് കെ.എം.സി.സി ഖത്തർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ജീവിതത്തിലുടനീളം നസ്വർത്ഥനായ പൊതുസേവകനായി സാധാരണ ആളുകളെ ചേർത്തു നിർത്തുന്ന മികവായിരുന്നു അദ്ദേഹത്തേ ശ്രദ്ധേയനാക്കിയതെന്നും സംസ്ഥാന കമ്മിറ്റി അനുശോചനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.