കെ.എം.സി.സി നവോത്സവ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനം ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ
നിർവഹിക്കുന്നു
ദോഹ: കെ.എം.സി.സി ഖത്തർ നവോത്സവ് കായിക മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന് ഉജ്ജ്വല തുടക്കം. ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിലാണ് കളി സംഘടിപ്പിച്ചത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, അൽഖോർ ഏരിയ സൗത്ത് സോൺ തുടങ്ങി വിവിധ ജില്ല ഏരിയകളിൽ നിന്നായി ഒമ്പത് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടനം ദുബൈ കെ.എം.സി.സി ഉപദേശക സമിതി ചെയർമാനും, റിജൻസി ഗ്രൂപ് ചെയർമാനുമായ ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ നിർവഹിച്ചു.
പ്രവാസി സമൂഹത്തിന്റെ മാനസിക ഉല്ലാസത്തിനും ആരോഗ്യ സംരക്ഷണത്തിനും കായിക മത്സരങ്ങൾ പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് സംസാരിച്ചു. ജനറൽ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും അഷ്റഫ് ആറളം നന്ദിയും പറഞ്ഞു. ഭാരവാഹികളായ ടി.ടി.കെ ബഷീർ, ആദം കുഞ്ഞി, സിദ്ദീക്ക് വാഴക്കാട്, അജ്മൽ നബീൽ, അലി മുറയുർ, താഹിർ താഹക്കുട്ടി, വി.ടി.എം സാദിഖ്, സൽമാൻ ഇളയിടം, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത്, ശംസുദ്ദീൻ വാണിമേൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.