ഖത്തർ കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡർഷിപ് ക്യാമ്പ്
ദോഹ: ഖത്തർ കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റി ലീഡർ ഷിപ് ക്യാമ്പ് സംഘടിപ്പിച്ചു. ഷെരിഫ് മേമുണ്ട ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ഏറനാട് മണ്ഡലം പ്രസിഡൻറ് അജ്മൽ അരീക്കോട് അധ്യക്ഷതവഹിച്ചു. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി, ജില്ല സെക്രട്ടറി മുഹമ്മദ് ലയിസ്, മണ്ഡലം ഭാരവാഹികളായ ഫാഇസ് എടവണ്ണ, സഫീറുസ്സലാം എന്നിവർ സംസാരിച്ചു.
അബ്ദുൽ മനാഫ് എടവണ്ണ, മഹ്ബൂബ് കാവനൂർ, അഷ്റഫ് കിഴുപറമ്പ്, റഫീഖ് അബൂബക്കർ, ഫിറോസ് ചാലിയാർ, സമീർ ബി.കെ മൂർക്കനാട്, കോയ കുനിയിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഏറനാട് മണ്ഡലം ജനറൽ സെക്രട്ടറി അഹ്മദ് നിയാസ് മൂർക്കനാട് സ്വാഗതം പറഞ്ഞു. വി.പി. നസീർ കുനിയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.