കെ.എം.സി.സി പാലക്കാട് ജില്ല ഇഫ്താർ മീറ്റും പ്രവർത്തകസംഗമവും കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തർ കെ.എം.സി.സി പാലക്കാട് ജില്ല ഇഹ്തിസാബ് റമദാൻ കാമ്പയിന്റെ ഭാഗമായി ഇഫ്താർ മീറ്റും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. സുഹൈൽ വാഫി ആദൃശ്ശേരി പ്രമേയ പ്രഭാഷണം നിർവഹിച്ചു. ജില്ല പ്രസിഡന്റ് ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ എംബസി അപ്പെക്സ് ബോഡിയായ ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ ചെയർമാനായി തെരഞ്ഞെടുത്ത എസ്.എ.എം. ബഷീർ, മാനേജ്മെന്റ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഒറ്റപ്പാലം മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഹനീഫ ബക്കർ എന്നിവരെ ആദരിച്ചു.
ജില്ല സ്പോർട്സ് വിങ് സംഘടിപ്പിച്ച കോപ്പ കെ.എം.സി.സി സിക്സെസ് ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ മണ്ണാർക്കാട് ടീം അംഗങ്ങൾക്ക് മെഡലുകൾ കൈമാറി. സിറാജുൽ മുനീർ അവതരിപ്പിച്ച പ്രമേയത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സംസ്ഥാന-ജില്ല നേതാക്കളായ എ.വി.എ. ബക്കർ, മുസ്തഫ എലത്തൂർ, ഫൈസൽ അരോമ, കോയ കൊണ്ടോട്ടി, റഹീസ് പെരുമ്പ, നസീർ അരീക്കൽ, എം.ടി.പി. മുഹമ്മദ് കുഞ്ഞി, പി.പി. അബ്ദുറഷീദ് ജില്ല ഭാരവാഹികളായ നാസർ കൈതക്കാട്, ഷഹബാസ് തങ്ങൾ, അബു മണിച്ചിറ, സവാദ് വെളിയങ്കോട്, നാസർ ഗുരുവായൂർ, ട്രഷറർ തൃശൂർ സിറാജ്, താഹിർ, സിയാദ് സൗത്ത് സോൺ തുടങ്ങിയവർ സംബന്ധിച്ചു
ജില്ല ഭാരവാഹികളായ മഖ്ബൂൽ തച്ചോത്ത്, ഷാജഹാൻ കെ., സമീർ മുഹമ്മദ്, അഷ്റഫ് ഒറ്റപ്പാലം, അസർ പള്ളിപ്പുറം, നസീർ പുളിക്കൽ മുതിർന്ന നേതാക്കളായ കെ.വി. നാസർ എം.കെ. ബഷീർ എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി അമീർ തലക്കശ്ശേരി സ്വാഗതവും ട്രഷറർ റസാഖ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.