Posted On
date_range Updated On
date_range കുട്ടികൾക്കായി അല്‍ദോസരി പാര്‍ക്കിൽ ഒട്ടകപക്ഷി സവാരി ഒരുങ്ങുന്നു
ദോഹ: കുട്ടികള്‍ക്കായി ഒട്ടകപക്ഷിസവാരിക്ക് വഴിയൊരുക്കുകയാണ് ഖത്തറിലെ അല്‍ദോസരി പാര്‍ക്ക് . ആഫ്രിക്കന്‍ നാടുകളില്‍ പ്രചാരത്തിലുള്ള ഓസ്ട്രിച്ച് സവാരി മൂന്ന് മാസത്തിനകം പാര്‍ക്കില്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് പാര്‍ക്ക് അധികൃതര്‍ . ഷഹാനിയയിലുള്ള അല്‍ദോസരി പാര്‍ക്കിലാണ് ഒട്ടകപക്ഷി സവാരിക്ക് സൗകര്യമൊരുങ്ങുന്നത്. നിലവില്‍ പലതരം മൃഗങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്ന ഈ സഫാരി പാര്‍ക്കില്‍ അമ്പതിലധികം ഒട്ടകപക്ഷികളും നൂറോളം എമു പക്ഷികളും ഉണ്ട് . ആഫ്രിക്കയില്‍ നിന്നെത്തിച്ച ഒട്ടകപക്ഷികളുടെ പുറത്ത് 50 കിലോഗ്രാം വരെ ഭാരമുള്ള കുട്ടികളെ ഇരുത്തി സവാരി നടത്താനാവുമെന്നാണ് പരിശീലകനായ സാമി ടുവേ പറയുന്നത് . കഴിഞ്ഞ ഒരു വര്‍ഷമായി ഒട്ടക പക്ഷികളെ സവാരിക്കായി പരിശീലിപ്പിച്ചു വരികയാണ് ഈ കെനിയക്കാരന്‍. ഖത്തര്‍ പ്രവാസികളുടെ ഇഷ്ട വിനോദകേന്ദ്രമായ അല്‍ദോസരി പാര്‍ക്കിന്റെ വിപുലീകരണവും നവീകരണവും നടക്കുന്നതിനോടൊപ്പം തന്നെയാണ് ഓസ്ട്രിച്ച് റൈഡിംഗിനുള്ള അവസരവും ഒരുക്കുന്നത് . ഇത് പ്രാവാസികളടക്കമുള്ള സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമായി മാറുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.