നവാഫ് കെ.എം (പ്രസിഡന്റ്), ജിനു നാഥ് (സെക്രട്ടറി), മാഹിൻ (ട്രഷറർ)
ദോഹ: ഖത്തറിലെ അത്തോളി പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ ഖമർ അത്തോളി പ്രഥമ കൗൺസിൽ മീറ്റ് സൽവ റോഡിലുള്ള തീബ ഹാളിൽ ചേർന്നു. പുതിയ ഭരണസമിതിയുടെ പ്രസിഡന്റ് ആയി നവാഫ് കെ.എമ്മിനെയും സെക്രട്ടറിയായി ജിനു നാഥിനെയും ട്രഷറർ ആയി മാഹിനെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ: അമീർ അലി, റിയാസ് ഒ.സി. ജോയന്റ് സെക്രട്ടറിമാർ: ജംഷാദ് നജീം, സബീൽ മഹുമൂദ്. പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വിങ്ങുകൾക്കു രൂപം നൽകി. ജിനൂപ് സ്വാഗതവും ട്രഷറർ മാഹിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.