ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽഖോർ ഇന്റർനാഷനൽ സ്കൂൾ ടീം അംഗങ്ങൾ ട്രോഫിയുമായി
ദോഹ: സ്കൂൾ വിദ്യാർഥികളുടെ പോരാട്ടമായി മാറിയ പ്രഥമ ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗിൽ അൽഖോർ ഇന്റർനാഷനൽ സ്കൂളിന് കിരീടം. ഫൈനലിൽ ലയോള ഇന്റർനാഷനൽ സ്കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോൽപിച്ചത്.
ഖത്തറിലെ ഭാവിതാരങ്ങളെ കണ്ടെത്താനായി നടന്ന ടൂർണമെന്റിൽ 15 സ്കൂൾ ടീമുകളാണ് പങ്കാളികളായത്. ടൂർണമെന്റിലെ മികച്ച താരമായി അൽഖോർ ഇന്റർനാഷനൽ സ്കൂളിന്റെ ഇശാഖ് ബിൻ ഇബ്രാഹിനെ തെരഞ്ഞെടുത്തു. മിഥുൻ ദിനേഷ് ആണ് മികച്ച ഗോൾ കീപ്പർ, അമൻ റയ്യാൻ (എം.ഇ.എസ് സ്കൂൾ) ടോപ് സ്കോറർ, എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് തന്നെയാണ് ഫെയർ പ്ലേ അവാർഡും. അൽ വഹ കായ് ഖത്തർ മാർക്കറ്റിങ് മാനേജർ മൻസൂർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.
ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഖിയ അഡ്വൈസറി ചെയർമാൻ മിബു ജോസ്, ഖിയ പ്രസിഡന്റ് അബ്ദുറഹീം, ടൂർണമെന്റ് ഹെഡ് രഞ്ജിത് രാജു, ടൂർണമെന്റ് കോഓഡിനേറ്റർമാരായ സഫീർ, നിഹാദ്, ടൂർണമെന്റ് ഓർഗനൈസിങ് കമ്മിറ്റി വൈസ് ചെയർമാൻ അഷ്റഫ് ചിറക്കൽ, ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി ഹംസ യൂസുഫ് , ഐ.എസ്.സി ഹെഡ് ഓഫ് ഫുട്ബാൾ അസീം, കെ.ആർ ജയരാജ്, ഇവന്റ് ഹെഡ് റഫീഖ്, അർമാൻ എന്നിവർ വിജയികൾക്കുള്ള പുരസ്കാരം നൽകി. ഖിയ സംഘാടക സമിതി ഭാരവാഹികളായ ആഷിഫ്, അസ്ലാം, ശ്രീനിവാസ്, ജിംനാസ്, മർസൂഖ് എന്നിവർ വ്യക്തിഗത അവാർഡ് ജേതാക്കൾക്ക് ട്രോഫികൾ നൽകി.
11ാമത് ഖിയ ചാമ്പ്യൻസ് ലീഗിന്റെയും ഒന്നാമത് ജൂനിയർ ചാമ്പ്യൻസ് ലീഗിന്റെയും ഫൈനലും സമാപന ചടങ്ങും ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രതിനിധി അബ്ദുല്ല അഹമ്മദ്, കായിക മന്ത്രാലയം, ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.