ദോഹ: സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യ ഫുട്ബാൾ ടൂർണമെന്റിലെ അവസാന ലീഗ് മത്സരവും കഴിഞ്ഞ് സെമി പോരാട്ടത്തിന് കളമൊരുങ്ങി. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ സീഷോർ മേറ്റ്സ് ഖത്തർ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫോഴ്സ് എക്സ് കെയർ ആൻഡ് ക്യൂവറിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്സി 3-1ന് ഗ്രാൻഡ് മാൾ എഫ്സിയെ പരാജയപ്പെടുത്തി. സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സി ഗ്രൂപ്പ് ചാമ്പ്യൻ മാരായി. വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ക്യു.ഐ.ഇ നഹ്ദി മന്തി എഫ്സി, ഓർബിറ്റ് എഫ്.സിയെ 2-1ന് തോൽപിച്ചു. ഇരു ടീമുകൾക്കും സെമി സാധ്യത ഇല്ലാതിരുന്ന മത്സരം പക്ഷെ കടുത്തതായിരുന്നു. തുടർന്ന് നടന്ന വാശിയേറിയ സിറ്റി എക്സ്ചേഞ്ച് എഫ്.സി, സ്പിരിറ്റ് ഇവെന്റ്സ് ഒലെ എഫ്സി മത്സരം സമനിലയിലായി. സിറ്റി എക്സ്ചേഞ്ച് ഗ്രൂപ് ചാമ്പ്യന്മാരായി.
ഒമ്പതാം തീയതി നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ യഥാക്രമം സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സി, സ്പിരിറ്റ് ഇവെന്റ്സ് ഒലെ എഫ്.സിയെയും സിറ്റി എക്സ്ചേഞ്ച് എഫ്.സി, സീഷോർ മേറ്റ്സ് ഖത്തറിനെയും നേരിടും. പ്രാഥമിക മത്സരങ്ങളിൽനിന്നും ഭിന്നമായി 90 മിനിറ്റാണ് സെമി മുതൽ മത്സരങ്ങൾ. ദോഹ സ്റ്റേഡിയം വേദിയാവുന്ന മത്സരങ്ങൾക്ക് സാക്ഷിയാവാൻ കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യങ്ങളുണ്ട്. കാണികളിൽനിന്നും തിരഞ്ഞെടുക്കുന്നവർക്ക് വിവിധ സമ്മാനങ്ങളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.