ഡി.പി.എസ് മൊണാർക് ഇന്റർനാഷനൽ സ്കൂളിൽ നടന്ന കേരളപ്പിറവി-കർണാടക രാജ്യോത്സവം ആഘോഷ പരിപാടികളിൽ പങ്കെടുത്ത വിദ്യാർഥികൾ അധ്യാപകർക്കൊപ്പം
ദോഹ: ഡി.പി.എസ് മൊണാർക് ഇന്റർനാഷനൽ സ്കൂളിൽ കേരളപ്പിറവിദിനവും കർണാടക രാജ്യോത്സവവും ആഘോഷിച്ചു. രണ്ടു ഡിപ്പാർട്മെന്റുകളിലെയും കുട്ടികൾ അവതരിപ്പിച്ച സ്പെഷൽ അസംബ്ലിയോടെയായിരുന്നു ആഘോഷ പരിപാടികൾ.
വിദ്യാർഥികളുടെ മോഹിനിയാട്ടം, തിരുവാതിര, നാടൻപാട്ട്, കവിതാലാപനം, കേരളനടനം, സ്കിറ്റ്, കന്നട രംഗാവിഷ്കാരം, സോളോ ഡാൻസ് എന്നിവ അവതരിപ്പിച്ചു. പ്രിൻസിപ്പൽ മീനൽ ബക്ഷി, ജൂനിയർ-സീനിയർ ഹെഡ്മിസ്ട്രസ്, ഹെഡ്മാസ്റ്റർ, കോഓഡിനേറ്റർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരളപ്പിറവിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.