കെ.ബി.എഫ് ഈദ് മിലാനിൽ സംഘാടകർ മുഖ്യാതിഥികൾക്കൊപ്പം
ദോഹ: കേരള ബിസിനസ് ഫോറം അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ഈദ് മിലൻ സംഘടിപ്പിച്ചു. ഇന്ത്യൻ കമ്യൂണിറ്റി സെന്ററിന്റെ തുമാമയിലുള്ള കഞ്ചാനി ഹാളിൽ നടന്ന പരിപാടിയിൽ അധ്യക്ഷൻ അജി കുര്യാക്കോസ് സ്വാഗതവും മുഹമ്മദ് റജായി ഈദ് സന്ദേശവും നൽകി.
തുടർന്ന് കുട്ടികൾക്കും സ്ത്രീകൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മൊയ്ദീൻ, നൂറുൽഹഖ്, ബിജു സി.കെ, ജയപ്രസാദ് ജെ.പി, ഹംസ സഫർ, സോണി എബ്രഹാം, ഷംസീർ ഹംസ എന്നിവർ നേതൃത്വം നൽകി. ഐ.ബി.പി.സി അധ്യക്ഷൻ ജാഫർ സാദിഖ്, ഇന്ത്യൻ സ്പോർട്സ് സെന്റർ അധ്യക്ഷൻ ഇ.പി. അബ്ദുൽ റഹ്മാൻ, കെ.ബി.എഫ് മുൻ പ്രസിഡന്റ് ജയരാജ്, മുൻ സെക്രട്ടറിമാരായ വർഗീസ് വർഗീസ്, ഷഹീൻ ഷാഫി എന്നിവരും സന്നിഹിതരായിരുന്നു
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അപെക്സ് ബോഡിയുടെ മുൻ ഭാരവാഹികളായ ബാബുരാജൻ, സിയാദ് ഉസ്മാൻ, ഷെജി വലിയകത്ത്, സന്തോഷ് പിള്ള എന്നിവർക്കൊപ്പം വ്യവസായി വി.എസ് നാരായണൻ, ഉസ്മാൻ കല്ലൻ, പൗലോസ് തേപ്പാല, ഹാഷിം കെ.എൽ, ഖലീൽ അമ്പലത്, പോയ്യിൽ കുഞ്ഞാമ്മദ് എന്നിവരും പങ്കെടുത്തു.
മെഹന്ദി ഡിസൈൻ മത്സരത്തിൽ റെജീന കുഞ്ഞാമ്മദ് ഒന്നാം സ്ഥാനവും അംന നൗഫൽ രണ്ടാം സ്ഥാനവും സന അബ്ദുൽകരീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫൈസൽ റസാഖ്, റജീന കുഞ്ഞാമ്മദ്, ബീന മൻസൂർ, യാസ്മീൻ ഫിറോസ്, ഷെസ കബീർ, റജീബ് ലാൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. പരിപാടിക്ക് മുഹമ്മദ് ഷബീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.