മിതമായ വിലയിൽ റമദാൻ വിഭവങ്ങൾ  സ്വന്തമാക്കാൻ കതാറയുടെ മീറത് റമദാൻ

ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ന്യായമായതും കുറഞ്ഞതുമായ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ആരംഭിച്ച മീറത്  റമദാൻ ന്യായവില ചന്ത ശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച ചന്ത റമദാൻ മാസമടക്കം ജൂൺ 29 വരെ നീണ്ടുനിൽക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. പഴങ്ങൾ, പച്ചക്കറികൾ, ൈഡ്രഫ്രൂട്ട്സ്​, ധാന്യങ്ങൾ, മത്സ്യം, മാംസം, പാൽ ഉൽപന്നങ്ങൾ, അറബ് മധുരപലഹാരങ്ങൾ, തേൻ തുടങ്ങി പൊതുജനങ്ങൾക്കാവശ്യമായ ഭക്ഷ്യവസ്​തുക്കളടക്കം വലിയൊരു നിര തന്നെ മീറതിൽ ന്യായമായ വിലക്ക് ലഭിക്കുന്നു. 

വിദാം, അൽ മീറ അടക്കം 35ലധികം ഔട്ട്​ലെറ്റുകളാണ് മീറത് റമദാനിൽ പ്രവർത്തിക്കുന്നത്. റമദാൻ മാസം മാത്രം മുന്നിൽ കണ്ട് കൊണ്ട് രൂപകൽപന ചെയ്തിട്ടുള്ള കേന്ദ്രത്തിൽ ഓരോ ഔട്ട്​ലെറ്റുകളിലും ഭക്ഷ്യസാധനങ്ങളുടെ വലിയൊരു ശേഖരം തന്നെ എത്തിച്ചിട്ടുണ്ട്. 
വിശുദ്ധ റമദാനിനെ വരവേറ്റുകൊണ്ട് അതിനുള്ള തയ്യാറെടുപ്പിനായി അവശ്യ സാധനങ്ങൾ ന്യായമായ വിലക്ക് വാങ്ങുന്നതിനുള്ള സുവർണാവസരമാണ് മീറത് റമദാനെന്ന് കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹീം അൽ സുലൈതി പറഞ്ഞു. ആത്മീയമായ ചൈതന്യത്തോടെ തങ്ങളുടെ ഷോപ്പിംഗ് മികവുറ്റതാക്കുന്നതിന് മീറതിലേക്ക് എല്ലാ സന്ദർശകർക്കും സ്വാഗതമെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും കുറഞ്ഞ ചെലവിലും വിലയിലും തങ്ങൾക്കാവശ്യമായ അവശ്യസാധനങ്ങളും േഗ്രാസറി ഇനങ്ങളും വാങ്ങാൻ സാധിക്കുമെന്ന് സംഘാടകർ ഉറപ്പു നൽകുന്നു. റമദാൻ മാസത്തിൽ ഏറ്റവും കൂടുതൽ ആവശ്യമായ വിഭവങ്ങളുടെ ഫ്രഷ് ഇനങ്ങൾ മീറത് റമദാനിൽ ലഭിക്കുന്നുവെന്നും സംഘാടകർ പറയുന്നു. സൗദി അറേബ്യയിൽ നിന്നും ഇറക്കുമതി ചെയ്ത നട്ട്സുകളും ഈത്തപ്പഴങ്ങളും കേവലം 10 മുതൽ 30 റിയാൽ വരെയുള്ള വിലയിൽ മീറതിലെ അൽ ജനൂബിൽ ലഭ്യമാണ്. 
ഉംസലാൽ ഫാമിൽ നിന്നുമുള്ള ഏറ്റവും ഫ്രഷായ പച്ചക്കറികൾ ഗ്ലോബൽ അഗ്രികൾച്ചറൽ ഫാം സപ്ലൈസിൽ ലഭിക്കുന്നു. വ്യത്യസ്​ത പാക്കറ്റുകൾക്ക് ആറും അഞ്ചും റിയാലാണ് വിലയിട്ടിരിക്കുന്നത്. ന്യായമായ വിലക്ക് അൽ ശഹാനിയ തേനീച്ച വളർത്തൽ കേന്ദ്രത്തിൽ നിന്നുള്ള തേനുകളും കതാറയിൽ ലഭ്യമാണ്. 
കുടുംബങ്ങൾക്കും കുട്ടികൾക്കും ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ സന്ദർശനം ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണവും കേന്ദ്രത്തിൽ തയ്യാറാക്കിയിട്ടുണ്ട്. മഹാസീൽ ഫെസ്​റ്റിവലിന് ശേഷം ഷോപ്പിംഗിനായുള്ള കുടുംബ സൗഹൃദ കേന്ദ്രമായാണ് മീറത് റമദാനിനെ കതാറ മാനേജ്മ​​െൻറ ് അവതരിപ്പിക്കുന്നത്.  

Tags:    
News Summary - katara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.