കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയം ഇന്‍കാസ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച്
ആഘോഷിക്കുന്നു
ദോഹ: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം ആഘോഷിച്ച് ഇൻകാസ് സെൻട്രൽ കമ്മിറ്റി. ദോഹയിൽ നടന്ന ആഘോഷപരിപാടിയിൽ പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറയുടെ അധ്യക്ഷതയില്‍ നടന്ന ആഘോഷപരിപാടികള്‍ ആന്ധ്ര-തെലങ്കാന കമ്യൂണിറ്റി ലീഡറും ഐ.സി.സി മുന്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ കെ.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ മണ്ണ് മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് അടിത്തറയുള്ളതാണെന്നും ഇന്ത്യയൊട്ടുക്കുമുള്ള മതേതര വിശ്വാസികള്‍ക്ക് ഈ വിജയം പ്രചോദനവും പ്രതീക്ഷയും നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇൻകാസ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെകൂറ്റ്, ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്റ് വിനോദ് വി. നായര്‍, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഇന്റര്‍നാഷനല്‍ ഖത്തര്‍ ചാപ്റ്റര്‍ ചെയര്പേഴ്സൻ ഷഹന ഇല്യാസ്, ഇന്ത്യന്‍ കമ്യൂണിറ്റി ലീഡര്‍ സഞ്ജയ് പാട്ടീല്‍, വി.എസ്. അബ്ദുറഹ്മാന്, ജയപാല്‍ തിരുവനന്തപുരം, കമാല്‍ കല്ലാത്തില്‍. ഷിബു സുകുമാരന്‍, ജിഷ ജോര്‍ജ്, മഞ്ജുഷ ശ്രീജിത്ത്, അബ്ദുല്‍ റഊഫ്, നെജു ചക്കര, മേരി ദാസ്, ലിജോ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്‍കാസ് ജനറല്‍ സെക്രട്ടറിമാരായ ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും അബ്ദുല്‍ മജീദ് പാലക്കാട് നന്ദിയും പറഞ്ഞു.
ദോഹ: ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ കർണാടക തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തി. യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരുപ്പത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ സ്വാഗതം പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പ് ഇൻചാർജായി പ്രവർത്തിച്ച എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ എന്നിവർ സംസാരിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന കിരാതഭരണത്തിന്റെ അവസാനത്തിനു കർണാടകയിൽനിന്ന് തുടക്കമിട്ടുകഴിഞ്ഞെന്നും ഇതു കോൺഗ്രസിന്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണെന്നും യോഗത്തിൽ സംസാരിച്ച നേതാക്കന്മാർ അഭിപ്രായപ്പെട്ടു.
സെൻട്രൽ കമ്മിറ്റി നേതാക്കന്മാരായ ജോർജ് അഗസ്റ്റിൻ, നാസർ വടക്കേക്കാട്, അൻവർ സാദത്ത്, മനോജ് കൂടൽ, ജൂട്ടസ് പോൾ, കരീം നടക്കൽ, സിറാജ് പാലൂർ, ഷംസുദ്ദീൻ ഇസ്മായിൽ, സിഹാസ് ബാബു, ഫാസിൽ, മുസ്തഫ, അജത് അബ്രഹാം, നെവിൻ കുര്യൻ, ഹാഷിം അപ്സര, ഷഹീൻ മജീദ്, രഞ്ജു, അഷ്റഫ് നാസർ, നസറുദ്ദീൻ എന്നിവർ സംസാരിച്ചു. ജോ. ട്രഷറർ നൗഷാദ് നന്ദി പറഞ്ഞു.
ഒ.ഐ.സി.സി ഇൻകാസ് നേതൃത്വത്തിൽ നടന്ന കർണാടക വിജയാഘോഷ പരിപാടിയിൽനിന്ന്
ദോഹ: ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കർണാടക തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു.
2024ൽ നടക്കാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് കൈവരിക്കാൻ പോകുന്ന നേട്ടത്തിന്റെ തുടക്കം കർണാടകയിൽനിന്ന് ആരംഭിച്ചിരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ചീഫ് സ്പോക്ക് പേഴ്സനും ജനറൽ സെക്രട്ടറിയുമായ ടി.എം. ഷാഹിദ് പറഞ്ഞു.
സിദ്ദീഖ് പുറായിൽ, അഷ്റഫ് വടകര, അബ്ബാസ് സി.വി, മുഹമ്മദലി വാണിമേൽ, ഹരീഷ് കുമാർ, ജില്ല ഭാരവാഹികൾ, മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും ഭാരവാഹികൾ എന്നിവരടക്കം കോഴിക്കോട് ജില്ലയിലെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.