Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: കണ്ണൂർ മാട്ടൂൽ സ്വദേശി ഖത്തറിൽ നിര്യാതനായി. ദോഹ സൂഖ് വാഖിഫിൽ അൽ റഈസ് പെർഫ്യൂം ഷോപ്പ് നടത്തുന്ന കണ്ണൂർ മാട്ടൂൽ തെക്കുമ്പാട് കുട്ടുവൻ വീട്ടിൽ അബ്ദുൾസമദ് ( 70) ആണ് താമസസ്ഥലത്ത് ഹൃദയാഘാത്തെ തുടർന്ന് മരണപ്പെട്ടത്.
40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം നേരത്തെ ബ്ലൂസലൂണിൽ ജോലിചെയ്തിരുന്നു. പിന്നീടാണ് സ്വന്തമായി പെർഫ്യൂം സ്ഥാപനം ആരംഭിച്ചത്. ഭാര്യ കെ.പി റൗളത്തും ഏക മകൻ റഈസും ഖത്തറിലുണ്ട്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അബു ഹമൂർ ഖൽബർസ്ഥാനിൽ അടക്കം ചെയ്യാൻ തീരുമാനിച്ചതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.