ദോഹ: സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ 35-മത്തെ ഷോറൂം ബുധനാഴ്ച ദോഹയിൽ തുറക്കപ്പെടും. അൽ വക്റ ബർവാ വില്ലേജിൽ രാവിലെ 10.30നാണ് ഉദ്ഘാടനം. കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ശൃംഖലയിലെ എട്ടാമത്തെ ഷോറൂമിനാണ് ദോഹയിൽ തിരശ്ശീല ഉയരുന്നത്. ദുബൈയിലും അബൂദബിയിലും ഷാർജയിലും മസ്കത്തിലുമായി കല്യാൺ സിൽക്സിന്റെ ഏഴ് അന്താരാഷ്ട്ര ഷോറൂമുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
‘ലോകമെമ്പാടുമുള്ള മലയാളികൾ കല്യാൺ സിൽക്സിന് നാളിതുവരെ നൽകിയ സ്നേഹവും പ്രോത്സാഹനവും നന്ദിയോടെ സ്മരിക്കുന്നതായും ഒപ്പം ഏവരെയും ഉദ്ഘാടന മുഹൂർത്തത്തിന് സാക്ഷിയാകാൻ ക്ഷണിക്കുന്നതായും കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
രണ്ട് നിലകളിലായി സ്ഥിതിചെയ്യുന്ന ദോഹ ഷോറൂം സമ്പൂർണ ഷോപ്പിങ് അനുഭവമാണ് ഖത്തറിനായി ഒരുക്കുന്നത്. പട്ടുസാരി, ഡെയ്‍ലി വെയർ സാരി, ഡെക്കറേറ്റഡ് സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയുടെ വലിയ കലക്ഷനുകളാണ് ഷോറൂമിന്റെ പ്രത്യേകത. കല്യാൺ സിൽക്സിന്റെ ആയിരത്തിലധികം വരുന്ന നെയ്ത്ത് ശാലകളും നൂറിൽപരം പ്രൊഡക്ഷൻ യൂനിറ്റുകളും ഒരുമിച്ചാണ് ഇത്രയും വലിയ ശ്രേണികൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇന്ത്യൻ വിപണിയിൽ തരംഗങ്ങൾ സൃഷ്ടിക്കുന്ന ബ്രൈഡൽ സെൻസേഷൻ എന്ന മംഗല്യപ്പട്ടും അനുബന്ധ ശ്രേണികളും ഈ ഷോറൂമിലൂടെ വിദേശ വിപണിയിൽ ആദ്യമായെത്തും.
‘വിദേശ ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ഉള്ളിടത്തെല്ലാം കല്യാൺ സിൽക്സിന്റെ സാന്നിധ്യമുണ്ടാകണമെന്ന ചിന്തയാണ് ഖത്തറിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഊർജം നൽകിയത്. ഒപ്പം ഖത്തറിലുള്ള ഉപഭോക്താക്കളുടെ നിരന്തര അഭ്യർഥനയും ഷോറൂം ശൃംഖല വിപുലീകരണത്തിന് ആക്കം കൂട്ടിയുണ്ട്. ദോഹ ഷോറൂം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കുറഞ്ഞ വിലയും മികച്ച വസ്ത്രശ്രേണികളും ഖത്തറിനും കൈയെത്തുംദൂരത്ത് ലഭിക്കും’ - ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.