ദോഹ: പ്രമുഖ കലാ പരിശീലന കേന്ദ്രമായ ടാക് ഖത്തറിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് കലാസമർപ്പൺ 2025 കലാവിരുന്ന് അണിയിച്ചൊരുക്കുന്നു.
രണ്ടു തലങ്ങളിലായി നടക്കുന്ന കലാമേളയുടെ ആദ്യ ഭാഗം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഐ.സി.സി അശോക ഹാളിലാണ് അരങ്ങേറുന്നത്.
ക്ലാസിക്കൽ ഡാൻസ് വിദ്യാർഥികളുടെ രംഗപ്രവേശം, ഫ്യൂഷൻ, ചെണ്ടമേളം, കളരി, കരാട്ടെ, കുങ്ഫു തുടങ്ങിയ ആയോധന കലകളുടെ പ്രകടനങ്ങൾ, യോഗ എന്നിവ ഉണ്ടാകും. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.