ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ലൂയിജി ഡി മായിയോ ഖത്തർ അമീർ ൈശഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഖത്തർ സന്ദർശിക്കുന്ന ഇറ്റാലിയൻ വിദേശകാര്യമന്ത്രി ലൂയിജി ഡി മായിയോ അമീർ ൈശഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരുന്നു ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. അമീറുമായുള്ള കൂടിക്കാഴ്ചയിൽ ഖത്തർ-ഇറ്റലി ഉഭയകക്ഷി ബന്ധവും രാജ്യാന്തര തലത്തിലെ സംഭവവികാസങ്ങളും അഫ്ഗാൻ വിഷയവും ചർച്ചചെയ്തു. അഫ്ഗാനിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാൻ ഖത്തർ നടത്തിയ ശ്രമങ്ങൾക്ക് അദ്ദേഹം അമീറിനോട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.