ഈസക്ക മെമ്മോറിയൽ വാഖ് റയാദ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ടൈറ്റിൽ ലോഗോ പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തറിലെ കായിക, സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പരേതനായ ഈസക്കയുടെ സ്മരണാർഥം വാഴക്കാട് അസോസിയേഷൻ ഖത്തർ (വാഖ്) സംഘടിപ്പിക്കുന്ന "ഈസക്ക മെമ്മോറിയൽ വാഖ് റയാദ കപ്പ്" സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ടൈറ്റൽ ലോഗോ പ്രകാശനം ചെയ്തു. ദോഹയിൽ ഒരു പതിറ്റാണ്ടിലേറെയായി ഫുട്ബാൾ ടൂർണമെന്റുകൾക്ക് നേതൃത്വം നൽകുന്ന വാഖ്, ഈ വർഷത്തെ മത്സരങ്ങൾ നവംബർ 14ന് ജെംസ് ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിന്റെ മുഖ്യ പ്രായോജകരായ റയാദ മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ, എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം ലോഗോ പ്രകാശനം നിർവഹിച്ചു. വാഖ് പ്രസിഡന്റ് അക്ബർ ടി.പി. അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ഷാജഹാൻ ടി.കെ സ്വാഗതം പറഞ്ഞു. റയാദ മെഡിക്കൽ സെന്റർ മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഷഫീഖ്, ടൂർണമെന്റ് കമ്മിറ്റി കൺവീനർ റഷിൽ പി.വി എന്നിവർ നേതൃത്വം നൽകി. റയാദ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ അൽത്താഫ്, വാഖ് ഭാരവാഹികളായ ഷമീർ മണ്ണറോട്ട്, ജൈസൽ, പി.സി. ആഷിക്, പി.എം. ഷബീറലി, അഷ്റഫ് കാമശ്ശേരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ ടി.കെ. ഖയ്യൂം, സി. ലിനീഷ്, നവാബ് ഹുസൈൻ, നൗഫൽ എടവണ്ണപ്പാറ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.