ദോഹ: ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഇത് ഫലസ്തീൻ ജനതക്കെതിരായ വംശഹത്യയുടെ തുടർച്ചയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്. ഗസ്സയിലെ വംശഹത്യ ലക്ഷ്യമാക്കിയുള്ള യുദ്ധവും, കുടിയേറ്റ -കൊളോണിയൽ, വംശീയ നയങ്ങളിലൂടെയും മേഖലയിലെ സമാധാന സാധ്യതകളെ ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇത് പ്രാദേശികവും അന്താരാഷ്ട്രീയവുമായ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കണമെന്നും ഇതിന് അന്താരാഷ്ട്ര തലത്തിൽ ആവശ്യമുയരണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളെയും ദ്വിരാഷ്ട്ര പരിഹാരത്തെയും അടിസ്ഥാനമാക്കി ഫലസ്തീൻ വിഷയത്തിലുള്ള ഉറച്ച നിലപാടും മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.