ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ജൂൺ 21 ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ ന്യൂ ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് യോഗ പരിപാടികളുമായി ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം ഒന്നിക്കുന്നത്.
നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. കുട്ടികളുടെ റിഥമിക് യോഗ പ്രദർശനം, യോഗ ക്വിസ് മത്സരം, യോഗ മികവ് പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന യോഗ ചലഞ്ച്, വെൽനെസ് സെഷൻ, യോഗ വിദഗ്ധർ നയിക്കുന്ന മാസ് യോഗ സെഷൻ എന്നിവയോടെയാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്. ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയാവും. എംബസി ഉദ്യോഗസ്ഥർ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.