കെ.​എം.​സി.​സി ഖ​ത്ത​ർ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച ഈ​സ​ക്ക അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഫൈ​സ​ൽ എ​ളേ​റ്റി​ൽ സം​സാ​രി​ക്കു​ന്നു

ഈ​സ​ക്ക അ​നു​ക​ര​ണീ​യ വ്യ​ക്തി​ത്വം -ഫൈ​സ​ൽ എ​ളേ​റ്റി​ൽ

ഈ​സ​ക്ക അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

 

ദോ​ഹ: രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന കെ. ​മു​ഹ​മ്മ​ദ്‌ ഈ​സ എ​ന്ന ഈ​സ​ക്ക അ​നു​ക​ര​ണീ​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​വെ​ന്ന് മാ​പ്പി​ള​പ്പാ​ട്ട് ഗ​വേ​ഷ​ക​ൻ ഫൈ​സ​ൽ എ​ളേ​റ്റി​ൽ. ഈ​സ​ക്ക​യു​ടെ ഒ​ന്നാം ഓ​ർ​മ്മ ദി​ന​ത്തി​ൽ 'മാ​യാ​തെ മ​ന​സി​ലെ​ന്നും...' എ​ന്ന പേ​രി​ൽ കെ.​എം.​സി.​സി ഖ​ത്ത​ർ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം ക​ല​യെ​യും സാം​സ്കാ​രി​ക സം​രം​ഭ​ങ്ങ​ളെ​യും സ്നേ​ഹി​ക്കു​ക​യും, അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന ക​ലാ​കാ​യി​ക താ​ര​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് കൂ​ടി എ​ത്തി നോ​ക്കു​ന്ന​താ​യി​രു​ന്നു ഈ​സ​ക്ക​യു​ടെ പ്ര​കൃ​ത​മെ​ന്നും, അ​വ​രെ ചേ​ർ​ത്തു പി​ടി​ക്കാ​ൻ അ​ദ്ദേ​ഹം പ​രി​ശ്ര​മി​ച്ചി​രു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സി.​എ​ച്ച് സെ​ന്റ​ർ, ബൈ​ത്തു​റ​ഹ്മ തു​ട​ങ്ങി മു​സ്‌​ലിം ലീ​ഗി​ന്റെ​യും കെ.​എം.​സി.​സി​യു​ടെ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ അ​ദ്ദേ​ഹം തു​ല്യ​പ്രാ​ധാ​ന്യ​ത്തോ​ടെ ക​ലാ​കാ​ര​ന്മാ​രെ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു.

കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ സ​മ​ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് സൈ​നു​ൽ ആ​ബീ​ദി​ൻ സ​ഫാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്സ് ബോ​ഡി ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി. മ​ണി​ക​ണ്ഠ​ൻ, ഷാ​ന​വാ​സ് ബാ​വ, വേ​ൾ​ഡ് കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ എ​സ്.​എ.​എം ബ​ഷീ​ർ, അ​ബ്ദു​ന്നാ​സ​ർ നാ​ച്ചി, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, കെ.​എം.​സി.​സി ഖ​ത്ത​ർ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്റ് സ​വാ​ദ് വെ​ളി​യ​ങ്കോ​ട്, ഈ​സ​ക്ക​യു​ടെ മ​രു​മ​ക​ൻ ആ​സാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എം.​സി.​സി ക​ലാ​സാം​സ്കാ​രി​ക സ​മി​തി സ​മീ​ക്ഷ ചെ​യ​ർ​മാ​ൻ മ​ജീ​ദ് നാ​ദാ​പു​രം ത​യാ​റാ​ക്കി​യ ഈ​സ​ക്ക അ​നു​സ്മ​ര​ണ വി​ഡി​യോ ശ്ര​ദ്ധേ​യ​മാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത് സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ പി.​എ​സ്.​എം ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ്‌ സു​ഫി​യാ​ൻ ഖി​റാ​അ​ത്ത് പാ​രാ​യ​ണ​വും സ​ലീം റ​ഹ്‌​മാ​നി പ്രാ​ർ​ത്ഥ​ന​യും നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Isakka is a role model - Faisal Elletil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.