ഈസക്ക ചാരിറ്റി ടവർ പ്രഖ്യാപനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
ദോഹ: അന്തരിച്ച ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റും കല-കായിക-ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ ഓർമക്കായി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം.സി.സി നിർമിക്കുന്ന ചാരിറ്റി ടവറിന്റെ പ്രഖ്യാപനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പെരിന്തൽമണ്ണ സി.എച്ച് സെന്റർ പ്രവർത്തനങ്ങൾക്ക് സ്ഥിര വരുമാനമെന്ന ഈസക്കയുടെ സ്വപ്ന പദ്ധതിയാണ് കെ.എം.സി.സി യാഥാർഥ്യമാക്കുന്നത്. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ. സൈനുൽ ആബിദീനെ ചടങ്ങിൽ ആദരിച്ചു.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, കെ.എം.സി.സി നേതാക്കളായ എസ്.എ.എം. ബഷീർ, അബ്ദുന്നാസർ നാച്ചി, എ.പി. മണികണ്ഠൻ, സലിം നാലകത്ത്, ബഹ്റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ, സി.എച്ച്. ഇബ്രാഹിംകുട്ടി, സവാദ് വെളിയംകോട്, അബ്ദുൽ അക്ബർ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. വിവിധ സംഘടനാ നേതാക്കൾ, കെ.എം.സി.സി സംസ്ഥാന - ജില്ല നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. റഹീം പാക്കഞ്ഞി, അൻവർ ബാബു വടകര, ഹംസ കൊയിലാണ്ടി, സിദ്ദീഖ് വാഴക്കാട്, അലി മൊറയൂർ, മെഹബൂബ് നാലകത്ത്, ഇസ്മായിൽ ഹുദവി, ഷരീഫ് വളാഞ്ചേരി, മുഹമ്മദ് ലയിസ് കുനിയിൽ, മജീദ് പുറത്തൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.