അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്തോനേഷ്യക്കെതിരെ
ഇറാഖിന്റെ വിജയഗോൾ നേടിയ മുഹന്നദ് അലി
ദോഹ: മൂന്നു നാലു ദിവസമായി സൂഖ് വാഖിഫിലും കതാറയിലുമെല്ലാം ആരവങ്ങളുമായി ഓളം തീർത്ത ഇറാഖി ആരാധകരുടെയല്ലാം മനംനിറക്കുന്ന തുടക്കവുമായി മെസപ്പൊട്ടോമിയൻ ലയൺസ്. ഗ്രൂപ് ‘ഡി’യിലെ മത്സരത്തിൽ ഇന്തോനേഷ്യൻ വലയിലേക്ക് മൂന്നു ഗോളുകൾ അടിച്ചുകയറ്റി പഴയ പ്രതാപികളായ ഇറാഖ് ഏഷ്യൻ കപ്പിൽ വിജയത്തോടെ തുടങ്ങി. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-1നായിരുന്നു ഇറാഖിന്റെ വിജയം. കളിയുടെ 17ാം മിനിറ്റിൽ മുഹന്നദ് അലിയിലൂടെ ഇന്തോനേഷ്യൻ വലകുലുക്കി തുടങ്ങിയവർക്ക് അധികം വൈകാതെ തിരിച്ചടിയുമേറ്റു.
37ാം മിനിറ്റിൽ മാഴ്സലിനോ ഫെർഡിനാൻ ആയിരുന്നു ഇന്തോനേഷ്യക്കുവേണ്ടി സ്കോർ ചെയ്തതത്. എന്നാൽ, ഒന്നാം പകുതി പിരിയും മുമ്പേ ഇറാഖ് ലീഡുറപ്പിച്ചു. ഇഞ്ചുറി ടൈമിലെ ഏഴാം മിനിറ്റിൽ ഉസാമ റാഷിദും 75ാം മിനിറ്റിൽ അയ്മൻ ഹുസൈനും ഇറാഖിന്റെ ശേഷിച്ച ഗോളുകൾ നേടി വിജയം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.