ഇറാൻ അംബാസഡർ അലി അൽ സാലിഹാബാദി വിദേശകാര്യ സഹമന്ത്രിയുമായി സുൽത്താൻ ബിൻ സഅ്ദ് അലി അൽ മുറൈഖിയുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഇസ്രായേൽ-ഇറാൻ സംഘർഷം മുറുകുന്നതിനിടെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസ്കിയാന്റെ സന്ദേശം. ദോഹയിലെ ഇറാൻ അംബാസഡർ അലി അൽ സാലിഹാബാദിയാണ് ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅ്ദ് അലി അൽ മുറൈഖിയുമായി നടന്ന കൂടിക്കാഴ്ചക്കിടെ പ്രസിഡന്റിന്റെ സന്ദേശം കൈമാറിയത്. ഇറാനിലെ ജനവാസ കേന്ദ്രങ്ങളും, ആണവ കേന്ദ്രങ്ങളും ലക്ഷ്യമാക്കി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും തെൽഅവീവ് ലക്ഷ്യവംവെച്ച് ഇറാന്റെ പ്രത്യാക്രമണങ്ങളും കനക്കുന്നതിനിടെയാണ് പ്രസിഡന്റ് അമീറിന് സന്ദേശമയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.