ദോഹ: ഇറാന്‍ -അമേരിക്ക ആണവ ചര്‍ച്ചയുടെ ആതിഥേയരായി ഖത്തറിനെ തിരഞ്ഞെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രാലയം.2015 ലെ ആണവ കരാര്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച യൂറോപ്യൻ യൂണിയൻ മധ്യസ്ഥതയിൽ ദോഹയിൽ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
ഇറാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. യൂറോപ്യൻ യൂനിയന്‍ കോഓഡിനേറ്ററുടെ മധ്യസ്ഥതയിൽ ഇറാൻ പ്രതിനിധി അലി ബഗേരി കാനി, തെഹ്റാനിലെ അമേരിക്കൻ പ്രതിനിധി റോബർട്ട് മാലി എന്നിവർ ദോഹയിൽ ചർച്ച നടത്തും. ഇരുവരും കഴിഞ്ഞ ദിവസം ദോഹയിലെത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. വിയന്നയിൽ 11 മാസമായി നടന്നുവന്ന അനൗപചാരിക ചര്‍ച്ച എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് പുതിയ വേദിയായി ദോഹയെ ഇറാൻ നിർദേശിച്ചത്.
യൂറോപ്യന്‍ യൂനിയന്‍ കോഓഡിനേറ്ററുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അനൗപചാരിക ചര്‍ച്ച ഫലവത്താകട്ടെയെന്നും ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയട്ടെയെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇറാനുമായും അമേരിക്കയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഗള്‍ഫ് രാജ്യം എന്ന നിലയില്‍ കൂടിയാണ് ചര്‍ച്ചയുടെ വേദിയായി ദോഹയെ തിരഞ്ഞെടുത്തത്. ഇതോടെ താലിബാന്‍-അമേരിക്ക നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷം നയതന്ത്ര മേഖലയില്‍ ദോഹ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.