സബ്ജൂനിയർ: ചിത്രരചന- ഷയാൻ ശനീബ് (ഒന്നാം സ്ഥാനം),
ഷനും ഷെഫിൻ (രണ്ടാം സ്ഥാനം), ദ്രുവ് പ്രസാദ് (മൂന്നാം സ്ഥാനം)
ദോഹ: ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ച് ഖത്തർ ഇന്ത്യൻ ഫർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐപാക്). ഖത്തറിലെ വിവിധ സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തി ചിത്രരചന മത്സരം, ലഘുലേഖ വിതരണം, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
ലഹരികടത്ത് തടയുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ നടത്തുന്ന പരിപാടികൾ സമൂഹത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ഐ.സി.ബി.എഫ് അഡ്വൈസറി ബോഡ് ചെയർമാൻ എസ്.എം.എ ബഷീർ പറഞ്ഞു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ചിത്ര രചന മത്സരവിജയികളെ കാർട്ടൂണിസ്റ്റ് കെ.വി.എം. ഉണ്ണി പ്രഖ്യാപിച്ചു.
ജൂനിയർ കളറിങ്: നിഹാൻ ഷാനവാസ് (ഒന്നാമത്), ഷദലിൻ ശിഹാബ് (രണ്ട്), ഇഷ ഷെറീഷ് (മൂന്ന്)
മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികളുടെ കളറിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നിഹാൻ ഷാനവാസും രണ്ടാം സ്ഥാനം ഷദലിൻ ശിഹാബും മൂന്നാം സ്ഥാനം ഇഷ ഷെറീഷ് അബ്ദുറഹ്മാനും കരസ്ഥമാക്കി.
സീനിയർ: പോസ്റ്റർ രചന- ഷെസ ഷാനവാസ് (ഒന്നാം സ്ഥാനം), ഹയ മെഹസിൻ (രണ്ടാം സ്ഥാനം), പൂജിത സെന്തിൽ (മൂന്നാം സ്ഥാനം)
ഏഴ് മുതൽ 11 വയസ്സ് വരെയുള്ളവർക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം ഷയാൻ ശനീബും രണ്ടാം സ്ഥാനം ഷനും ഷെഫിനും മൂന്നാം സ്ഥാനം ദ്രുവ് പ്രസാദും സ്വന്തമാക്കി. 12 മുതൽ 18 വരെ ഉള്ള പോസ്റ്റർരചന മത്സരത്തിൽ ഒന്നാം സ്ഥാനം ഷെസ ഷാനവാസും രണ്ടാം സ്ഥാനം ഹയ മെഹ്സിൻ മൻസൂറും മൂന്നാം സ്ഥാനം പൂജിത സെന്തിലും കരസ്ഥമാക്കി. മത്സര പരിപാടികൾക്ക് സഫീർ വയനാട്, പ്രസാദ്, സുലൈമാൻ അസ്കർ തളങ്കര, അബ്ദുർ റഹ്മാൻ എരിയാൽ, ഹനീഫ് പേരാൽ, അമീർ അലി, സമീർ കെ.ഐ, ഷാനവാസ്, അൽത്താഫ്, അക്ബർ വാഴക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.