അന്താരാഷ്​ട്ര സാമ്പത്തിക ഫോറം ഖത്തർ –റഷ്യ ഉഭയകക്ഷി ശക്​തിപ്പെടുത്തും

ദോഹ: സെൻറ് പീറ്റേഴ്​സ്​ബർഗിൽ നടന്ന അന്താരാഷ്​ട്ര സാമ്പത്തിക ഫോറം (എസ്​.പി.ഐ.ഇ.എഫ് 2021) ഖത്തറും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ​കൂടുതൽ ശക്​തിപ്പെടാൻ ഉപകരിച്ചതായി മന്ത്രിസഭ വിലയിരുത്തി. ലോകം ഉറ്റുനോക്കിയ സാമ്പത്തിക ഫോറത്തിലെ അമീറി​െൻറ പങ്കാളിത്തം, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടി​െൻറ അമീറിനുള്ള ക്ഷണം, അതിഥി രാജ്യമായി ഖത്തർ തിരഞ്ഞെടുക്കപ്പെട്ടത്, മുതിർന്ന വ്യക്തിത്വങ്ങളുടെയും ഉയർന്ന ഉദ്യോഗസ്​ഥരുടെയും പങ്കാളിത്തം, വിവിധ മേഖലകളിൽ ഖത്തറും റഷ്യയും തമ്മിൽ കരാറുകളും ധാരണാപത്രവും ഒപ്പുവെച്ചത് തുടങ്ങിയവയെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ നയതന്ത്ര സൗഹൃദ ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഉഭയകക്ഷി സഹകരണത്തി​െൻറ പുതിയ തലങ്ങളിലേക്കുള്ള വാതിലുകളാണ് തുറക്കപ്പെട്ടിരിക്കുന്നതെന്നും മന്ത്രിസഭ യോഗം വിലയിരുത്തി.

സാമ്പത്തിക ഫോറം ഉദ്ഘാടന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ പ്രസംഗം ഏറെ മികച്ചതായിരുന്നു. ചർച്ച സെഷനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇടപെടലും ഊർജം, പരിസ്​ഥിതി സംരക്ഷണം, കായികമേഖല, കോവിഡാനന്തര ലോകം എന്നീ മേഖലകളിലെ അമീറി​െൻറ കാഴ്​ചപ്പാടുകളും ആശയങ്ങളും ഏറെ പ്രശംസയർഹിക്കുന്നതാണെന്നും മന്ത്രിസഭ വ്യക്തമാക്കി. അമീരി ദീവാനിൽ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി അധ്യക്ഷത വഹിച്ചു.

കോവിഡ്-19 പ്രതിരോധ മേഖലയിലെ പ്രവർത്തനങ്ങളും ഏറ്റവും പുതിയ സംഭവവികാസങ്ങളും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി മന്ത്രിസഭയിൽ അവതരിപ്പിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതി​െൻറ ഭാഗമായി നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭ തീരുമാനിച്ചു. യോഗത്തിൽ സിവിൽ-വാണിജ്യ തർക്കങ്ങൾ പരിഹരിക്കുന്നതി​െൻറ ഭാഗമായുള്ള മധ്യസ്​ഥത സംബന്ധിച്ച കരട് നിയമവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ചർച്ച ചെയ്യുകയും കരട്​നിയമം സംബന്ധിച്ച ശൂറാ കൗൺസിൽ ശിപാർശകൾ പരിശോധിക്കുകയും ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.