ഇന്റർ സോൺ ബോക്സ് ക്രിക്കറ്റ്: തുമാമ സോൺ ജേതാക്കൾ

ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച രണ്ടാമത് ഇന്റർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ തുമാമ സോൺ ജേതാക്കളായി. ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ വക്റ സോണിനെ പരാജയപ്പെടുത്തിയാണ് തുമാമ ഇന്റർ സോൺ ബോക്‌സ് ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നിലനിർത്തിയത്.

ദോഹ, തുമാമ, റയ്യാൻ, മദീന ഖലീഫ, വക്റ എന്നീ സോണുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മികച്ച ബാറ്റ്സ്മാനായി തൻവീർ (തുമാമ)നെയും മികച്ച ബൗളറായി മുഹമ്മദ് ഷാദ് (വക്റ) നെയും തെരഞ്ഞെടുത്തു. ജേതാക്കൾക്കുള്ള ട്രോഫികളും മെഡലുകളും യൂത്ത്‌ ഫോറം പ്രസിഡന്റ്‌ ബിൻഷാദ് പുനത്തിൽ, യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, സെക്രട്ടറി ആരിഫ്, വൈസ് പ്രസിഡന്റ്‌ ഷുക്കൂർ, മറ്റ്‌ സി.ഇ.സി അംഗങ്ങൾ എന്നിവർ വിതരണം ചെയ്തു.

Tags:    
News Summary - Inter-Zone Box Cricket: Thumama Zone Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.