എയർകാർഗോ കസ്റ്റംസ് പിടികൂടിയ ഹഷീഷ്
Posted On
date_range Updated On
date_range സംഗീത ഉപകരണത്തിനുള്ളിൽ ലഹരികടത്താൻ ശ്രമം; കസ്റ്റംസ് പിടികൂടി
ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഹഷീഷ് മയക്കുമരുന്ന് അധികൃതർ പിടിച്ചെടുത്തു. സംഗീതോപകരണത്തിനുള്ളില് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിന്റെ തപാല്‍ കണ്സൈന്മെന്റ് വിഭാഗമാണ് കണ്ടെത്തിയത്. 925 ഗ്രാം മയക്കുമരുന്ന് കടത്താനാണ് ശ്രമിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ അധികൃതര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. പിടികൂടിയവരെ തുടര്‍നടപടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.