ദോഹ: ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യക്കാരിക്ക് സുഖപ്രസവം. അഹമ്മദാബാദിൽനിന്ന് അമേരിക്കയിലെ അറ്റ്ലാന്റയിലേക്കുള്ള യാത്രക്കിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് മാതാവ് കുഞ്ഞിന് ജന്മം നൽകിയത്. ഇരുവർക്കും ആവശ്യമായ പരിചരണവും സുരക്ഷയും ഉറപ്പാക്കി ഖത്തറിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിച്ചു. പുനർജനി ഖത്തർ, ഗുജറാത്തി സമാജ് എന്നീ സാമൂഹിക സംഘടനകളുടെ സഹായത്തോടെ ഇന്ത്യൻ അംബാസഡർ വിപുൽ, ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാൾ, ചന്ദൻ കുമാർ (കൗൺസിലർ വിങ്), രവി രതി (ലേബർ വിങ്) തുടങ്ങിയവരുടെ ഇടപെടലിലൂടെയാണ് ഇരുവരെയും നാട്ടിലേക്ക് തിരിച്ചെത്തിച്ചത്. പുനർജനി ഖത്തറിന്റെ ഭാരവാഹികളായ സുശാന്ത് സവർദേക്കർ, സന്ധ്യ കുമാരി എന്നിവർ നേതൃത്വം നൽകി. അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമവും സുരക്ഷിത യാത്രയും ഉറപ്പാക്കിയ വിവിധ കൂട്ടായ്മകളുടെ ശ്രമങ്ങളെ ഇന്ത്യൻ എംബസി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.