ദോഹ: ഇന്ത്യൻ സ്പോർട്സ് സെൻററിൻെറ 'ഐ എസ് സി ഇയർ ഓഫ് സ്പോർട്സ്' കാമ്പയിൻ തുടങ്ങി. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. തുമാമയിലെ ഐ.ഐ.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സേവിയർ ധനരാജ്, ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ. ബാബുരാജൻ, ഐ.ബി.പി.സി പ്രസിഡൻറ് അസിം അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു. കായിക പ്രവർത്തനങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന 'ഫിറ്റ് ഇന്ത്യ'യുടെ പ്രചാരണത്തിനും 2022ലെ ഫിഫ ലോകകപ്പിന് ഇന്ത്യൻ പ്രവാസി സമൂഹത്തിൻെറ പിന്തുണയും അറിയിച്ചുമാണ് കാമ്പയിൻ നടത്തുന്നത്. ഐ.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനവും അംബാസഡർ നിർവഹിച്ചു.
പ്രമുഖ കായിക താരങ്ങളായ കപിൽ ദേവ്, ഐ.എം. വിജയൻ, ജി.ഇ. ശ്രീധരൻ, പ്രണോയ് എച്ച്.എസ്, ആസിഫ് സഹീർ എന്നിവരുടെ വിഡിയോ സന്ദേശങ്ങളും പ്രദർശിപ്പിച്ചു. ഐ.എസ്.സി പ്രസിഡൻറ് ഹസ്സൻ ചൗഗ്ലെ സംഘടനയുടെ ലക്ഷ്യങ്ങളും പദ്ധതികളും വിശദീകരിച്ചു. ഇ.പി. അബ്ദുറഹ്മാൻ പരിപാടികൾ നിയന്ത്രിച്ചു. ഷറഫ് പി ഹമീദ് സ്വാഗതവും നിഷ അഗർവാൾ നന്ദിയും പറഞ്ഞു. മിനി മാരത്തൺ, സൈക്ലിങ്, ഫുട്സാൽ, വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ, സ്വിമ്മിങ്, യോഗ, ടേബിൾ ടെന്നിസ് തുടങ്ങി നിരവധി മത്സര ഇനങ്ങൾക്ക് ഐ.എസ്.സി സെക്രട്ടറിമാരായ സഫീർ റഹ്മാൻ, ആഷിക് അഹമ്മദ്, ശിവാനി മിശ്ര, ശ്രീനിവാസൻ, അരുൺ കുമാർ എന്നിവർ നേതൃത്വം നൽകും. ബോൾ ജഗ്ളിങ്, അപ്പർ ആൻഡ് ലോവർ ആം ചലഞ്ച്, സുംബ, ഫിറ്റ്നസ് ചലഞ്ച്, ചെസ്, ഓൺലൈൻ സ്പോർട്സ് ക്വിസ്, കാരംസ്, ബീച്ച് വോളിബാൾ, സെവൻസ് ഫുട്ബാൾ തുടങ്ങി 30 ലധികം മത്സരങ്ങളും പ്രോഗ്രാമുകളും കാമ്പയിൻെറ ഭാഗമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.